ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി ആഘോഷിക്കാന്‍ യൂറോപ്പിലേക്ക് പോകുന്നു. ട്വിററ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഏതാനും ദിവസത്തെ ട്രിപ്പിനായി യൂറോപ്പിലേക്ക് പോകുന്നുവെന്നും ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇത്തവണത്തേത് ആരും കാണാതെയുള്ള മുങ്ങലല്ല, പകരം എല്ലാവര്‍ക്കും പുതുവത്സാരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് യാത്ര പോകുന്നുവെന്ന കാര്യം അറിയിച്ചത്.നേരത്തെ രാഹുലിന്റെ തുടര്‍ച്ചയായുള്ള വിദേശ സന്ദര്‍ശനത്തെ ബിജെപി അടക്കുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഹസിച്ചിരുന്നു. പാര്‍ലിമെന്റ് സമ്മേളനത്തില്‍ നിന്നും ഒളിച്ചോടാനാണ് രാഹുല്‍ വിദേശ പര്യടനം നടത്തുന്നതെന്ന് ഭരണപക്ഷ രംഗത്തുള്ളവര്‍ ആരോപിച്ചിരുന്നു.കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി ഒരു മാസത്തിലധികം അവധിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. രാഹുലിന്റെ വിദേശ സന്ദര്‍ശനം എങ്ങോട്ടേക്കാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ പോലും വെളിപ്പെടുത്തിയിരുന്നില്ല.