ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിനെതിരെ രാഗുല്‍ഗാന്ധിയും, കെജരിവാളും രംഗത്തെത്തി. രോഹിതിന്റെ കുടുംബം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഹൈദരാബാദില്‍ എത്തും.
വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികളുടെ സമരം ശക്തമായി.ക്ലാസ് നടത്താന്‍ അനുവദിക്കില്ലെന്നു വിദ്യാര്‍ഥികള്‍ അറിയിച്ചു.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി രോഹന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാ റാവു എന്നിവര്‍ക്കെതിരേ പ്രേരണാക്കുറ്റത്തിനു പോലീസ് കേസെടുത്തിരുന്നു.യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി രോഹിത് വെമൂല ഉള്‍പ്പെടെ ഗവേഷണ വിദ്യാര്‍ഥികളായ അഞ്ചു പേരെ യൂണിവേഴ്‌സിറ്റിയില്‍നിന്നു പുറത്താക്കിയത്. ഇതിനെതിരേ രോഹിത് ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലായിരുന്നു.
എബിവിപിയുടെ ആവശ്യപ്രകാരം ഇവര്‍ക്കെതിരേ തുടര്‍നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു ദത്താത്രേയ കത്തെഴുതിയിരുന്നു. ഇതു തെളിവായി സ്വീകരിച്ചുകൊണ്ടാണ് ദത്താത്രേയയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരെക്കൂടാതെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം രാമചന്ദ്രറാവു, വിദ്യാര്‍ഥികളായ സുശീല്‍കുമാര്‍, രാമകൃഷ്ണ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. ആത്മഹത്യാപ്രേരണ, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഗച്ചിബൗളി ഇന്‍സ്‌പെക്ടര്‍ ജെ. രമേശ് കുമാര്‍ പറഞ്ഞു. ഗവേഷണ വി ദ്യാര്‍ഥി കളുടെ പു തിയ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു രോഹിതിന്റെ മൃതദേഹം.