ലക്‌നൗ: ഒരു ഹിന്ദുവല്ലാത്ത രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ഇന്ത്യന്‍ സൈന്യത്തെ സ്‌നേഹിക്കാനാകുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.അതുകൊണ്ടാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഹുല്‍ വിമര്‍ശിക്കുന്നതെന്നും ബി.ജെ.പി എം.പി ആരോപിച്ചു. മണിപ്പൂരി ജയിലില്‍ കഴിയുന്ന ബി.ജെ.പി നേതാവ് മൈദന്‍ സിങിനെ കാണാനെത്തിയതായിരുന്നു സാക്ഷി മഹാരാജ്.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘പപ്പു’വാണെന്നും അദ്ദേഹത്തെ താന്‍ ഹിന്ദുവായി കണക്കാക്കുന്നില്ലെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ അനാവശ്യമായി ഉത്തര്‍പ്രദേശില്‍ സമയം ചെലവിടുകയാണെന്നും രാഷ്ട്രീയത്തില്‍ പച്ചപിടിക്കാന്‍ ഏറെ സമയം എടുക്കുമെന്നും അദ്ദേഹം.രാമക്ഷേത്ര നിര്‍മ്മാണം ഒരു ഗംഭീരമായി നടത്തുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു