പ്രധാനമന്ത്രി കുളിമുറിയിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നയാളെന്ന് രാഹുല്‍ ഗാന്ധി

ലക്നൗ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ നരേന്ദ്രമാദി നടത്തിയ റയിന്‍ കോട്ട് പരാമര്‍ശത്തിന് രാഹുലിന്റെ മറുപടി. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാം ജാതകം തങ്ങളുടെ കൈവശമുണ്ടെന്നുമുള്ള മോദിയുടെ പ്രസംഗത്തിനും മറുപടിയായാണ് രാഹുലിന്റെ പ്രസ്താവന. ജാതകം വായിക്കാനും ഗൂഗിള്‍ സെര്‍ച്ച് ചെയ്യാനും മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാനും ഇഷ്ടപ്പെടുന്ന ആളാണ് നരേന്ദ്ര മോദിയെന്ന് തനിക്കറിയാമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി പുറത്തിറക്കാന്‍ വിളിച്ചതായിരുന്നു വാര്‍ത്താ സമ്മേളനം. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരു പരാജയമാണ്. പ്രധാനമന്ത്രിയുടെ ജോലി നിര്‍വഹിക്കുക എന്നതാണ് പ്രധാന ജോലി എന്നത് അദ്ദേഹം മറക്കുന്നു. കുളിമുറിയില്‍ ഒളിഞ്ഞ് നോട്ടം ഒഴിവ് സമയങ്ങളില്‍ പോരേയെന്നും രാഹുല്‍ ചോദിച്ചു. ഏറ്റവും അഴിമതി നടത്തിയ സര്‍ക്കാരിനെ നയിച്ചിട്ടു പോലും മന്‍മോഹന്‍ സിങിനു നേരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഴക്കോട്ടിട്ട് കുളിമുറിയില്‍ കുളിക്കാന്‍ ഡോക്ടര്‍ സാബിനു മാത്രമേ അറിയൂ എന്നായിരുന്നു മന്‍മോഹന്‍ സിങിനെക്കുറിച്ചുള്ള മോദിയുടെ പരിഹാസം. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. ദുഖകരവും അധിക്ഷേപകരവുമായ പ്രസ്താവനയാണ് മോദി നടത്തിയതെന്ന് രാഹുല്‍ മുന്‍പ് പ്രതികരിച്ചിരുന്നു. മുന്‍പ്, കറന്‍സി നിരോധനം സംഘടിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയും ആണെന്ന് മന്‍മോഹന്‍ സിങ് മോദിക്കെതിരായി രാജ്യസഭയില്‍ തുറന്നടിച്ചിരുന്നു.

Top