പുതുവത്സര ആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി

rahul-gandhi

ന്യൂഡല്‍ഹി: പുതുവല്‍സരാഘോഷങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ന് രാവിലെയാണ് അദേഹം എത്തിയത്. കഴിഞ്ഞ ഡിസംബര്‍ 28 ന് ആണ് പുതുവത്സരആഘോഷങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് യാത്ര പോയത്. ഏതാനം ദിവസത്തേക്ക് യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്ന് ട്വീറ്റ് ചെയ്ത ശേഷമാണ് രാഹുല്‍ വിദേശത്തേക്ക് പോയത്.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ സമരത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു രാഹുലിന്റെ വിദേശയാത്ര.ഇക്കഴിഞ്ഞ ജൂണിലും പ്രതിപക്ഷ സമരം ഊര്‍ജിതമായി നടക്കുന്നതിനിടെ രാഹുല്‍ വിദേശയാത്ര നടത്തിയത് വിവാദമായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top