ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മണിശങ്കറിന്‍റെ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി ഉപദേശകയുടെ സ്ഥാനത്തേക്കു മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി പാര്‍ട്ടിയുടെ നിയന്ത്രണം രാഹുലിന്‍റെ കൈകളിലാണ്. അദ്ദേഹത്തിന്‍റെ നേതൃത്വം പാര്‍ട്ടിയില്‍ ജനാധിപത്യം സൃഷ്ടിക്കുന്നതിനു കാരണമായിട്ടുണ്ട്. രാഹുല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സമയമായെന്നാണു കരുതുന്നത്. ആ സ്ഥാനത്ത് അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിയും. സോണിയ ഗാന്ധിക്ക് ഉപദേശക സ്ഥാനത്തേക്കു മാറാനും കഴിയും- മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
നേരത്തെ, തെരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു.