തമിഴ് ചിത്രം മെര്‍സലിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ് അഭിമാനത്തോട് പൈശാചികത അരുതെന്നാണ് രാഹുലിന്റ ട്വീറ്റ്. മിസ്റ്റര്‍ മോഡി എന്ന അഭിസംബോധനയോടെയാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കന്നത്. വിജയ് ചിത്രം മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പരാമര്‍ശം. നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദര മന്ത്രിയുമായ ചിദംബരവും മോഡി സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം അനുമതി ലഭിക്കുന്ന കാലം വിദൂരത്തല്ലെന്നാണ് ചിദംബരം ട്വീറ്റിട്ടത്. സിനിമാ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുക. സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന ഡോക്യുമെന്ററികള്‍ക്കു മാത്രം അനുമതി ലഭിക്കുന്ന നിയമം ഉടന്‍ വരുമെന്നാണ് ബിജെപി നീക്കത്തെ പരിഹസിച്ച് ചിദംബരം ട്വിറ്ററിലിട്ടത്.
മിസ്റ്റര്‍ മോഡി, തമിഴ് അഭിമാനത്തോട് പൈശാചികത അരുത്; മെര്‍സലിന് പിന്തുണയുമായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്
Tags: rahul gandhi support