ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ചുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എഐസിസിയുടെ എണ്‍പത്തിനാലാമത് സമ്മേളനത്തിലാവും സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധികാരം ഏറ്റെടുക്കുന്നത്.
ബംഗളൂരുവില്‍ വച്ചായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് ഇതിനുമുമ്പ് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സമ്മേളനം നടന്നത്. 2013 ജനുവരിയില്‍ ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിര്ല് വച്ചാണ് രാഹുല്‍ ഉപാദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.പ്രിയങ്കയും നേതൃത്വത്തിലേക്ക് കടന്നു വരുമെന്നും അടുത്ത വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് അതിശക്തമായി മുന്നേറി മോദിക്ക് ഭീഷണി ആകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.പ്രിയങ്ക കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് ഉടന്‍ തന്നെ വരുമെന്നും സൂചനയുണ്ട്.