ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ആരോപണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉടനടി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പൊതുതാത്പര്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരനായ എം. എല്‍. ശര്‍മയാണ് ചൊവ്വാഴ്ച, ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഹര്‍ജിക്ക് അടിയന്തര സ്വഭാവമില്ലെന്ന് കോടതി വ്യക്തമാക്കി.
ബ്രിട്ടനില്‍ ഒരു സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി രേഖപ്പെടുത്തിയെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യസ്വാമിയാണ് ആരോപിച്ചത്.