
ന്യൂ ഡല്‍ഹി: റിപബ്ലിക് ദിന പരേഡില്‍ പ്രത്യേകം ക്ഷണിച്ചു വരുത്തി കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാലാം നിരയില്‍ സീറ്റ് നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമെന്ന് കൊണ്ഗ്രെസ് . മന്ത്രിമാരോ മുതിര്‍ന്ന ബിജെപി നേതാക്കളോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണയായി അദ്ദേഹത്തിന് മുന്‍നിര സീറ്റാണ് നല്‍കാറുള്ളത് എന്നും കൊണ്ഗ്രെസ് കുറ്റപ്പെടുത്തി.
പത്ത് രാഷ്ട്രത്തലവന്മാര് പങ്കെടുത്ത പ്രൌഢഗംഭീരമായ ചടങ്ങില്‍ കൊണ്ഗ്രെസ്സിന്റെ വിലകുറച്ച് കാണിക്കാന്‍ ആണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. കൊണ്ഗ്രെസ്സിനു പ്രാധാന്യമില്ല എന്ന് കാണിക്കാനാണ് കേന്ദ്രം ഇപ്രകാരം ചെയ്തത്. കഴിഞ്ഞവര്‍ഷം വരെ പരമ്പരാഗതമായി ഒന്നാം നിര സീറ്റാണ് കൊണ്ഗ്രെസ് അധ്യക്ഷന്മാര്ക്ക് നല്കി വന്നിരുന്നത് എന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. 2014 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് എന്നും മുന്‍നിരയില്‍ സ്ഥാനമുണ്ടായിരുന്നു എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ തഴയുന്നത് ശരിയാണോ എന്നും കൊണ്ഗ്രെസ് നേതാക്കള്‍ ചോദിക്കുന്നു.
കൊണ്ഗ്രെസ് മാത്രമല്ല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളോടു അല്പം കാത്തിരിക്കൂ സീറ്റ് ഉണ്ടോ എന്ന് നോക്കട്ടെ എന്നാണു ലെഫ്ട്ടനന്റ്റ് ഗവര്‍ണര്‍ പറഞ്ഞത് എന്ന് ഇരുവരും കുറ്റപ്പെടുത്തി.
എല്ലാ ആരോപണങ്ങളും നിരസിച്ചു ഡല്‍ഹി പോലിസ് രംഗത്തെത്തി . പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാം തയാരക്കിയപ്പോള് ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിശദീകരണവും നല്കി.