സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇന്ന് മുതൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വാർത്തയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽഗാന്ധി കേരളത്തിൽ എത്തിയപ്പോൾ താമസിച്ചിരുന്ന ഹോട്ടലിൽ ബിൽ അടച്ചിട്ടില്ല എന്നത്. എന്നാൽ ഈ വാർത്തയെ പൊളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കാശ് അണ്ണല്ല ചേച്ചി കൊടുത്തിട്ടുണ്ട് എന്നാൽ രാഹുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പി. ജയരാജൻ സഖാവെ,
കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡൻ്റ്.
രാവിലെ മുതൽ സഖാക്കൾ പ്രചരിപ്പിച്ച ഒരു വാർത്തയുണ്ട്, “രാഹുൽ താമസിച്ച ഹോട്ടലിൻ്റെ വാടക നല്കിയില്ല”. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ. ആ പത്രത്തിൽ കോൺഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാർത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോൺഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാൽ കോൺഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാൻ.
ആ പത്ര കട്ടിംഗ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും AKG സെൻ്ററിൽ പണയം വെച്ച സകല സൈബർ CITU തൊഴിലാളികളും “കാശ് അണ്ണൻ തരും ” എന്ന തലക്കെട്ടിൽ വെച്ചു കാച്ചി. എന്നാൽ പി. ജയരാജനും ആ വ്യാജ വാർത്ത ഷെയർ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിൻ്റെയും ബോധരാഹിത്യം മനസ്സിലായത് (പണ്ട് ബോധം പോയ സംഭവം വെച്ച് പറഞ്ഞതല്ലാ).
സംഭവം അറിഞ്ഞ് ഞാൻ കൊല്ലം DCC പ്രസിഡൻ്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ആ പണം അവർ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാർക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിൻ്റെ ഡീറ്റെയിൽസ് എനിക്ക് അയച്ചു തരുകയും ചെയ്തു.
അപ്പോൾ സത്യത്തിൽ സഖാക്കളുടെ പ്രശ്നം എന്താണ്? ഹോട്ടൽ ബില്ല് അല്ല, രാഹുൽ ഗാന്ധി കടലിൽ ചാടിയതാണ്. “കടൽ നാടകം ” എന്നാണ് ഈ വാർത്തയ്ക്കും അവർ ടൈറ്റിൽ കൊടുത്തത്. രാഹുൽ കടലിൽ ചാടിയതിൻ്റെ തിരയിളക്കത്തിലെ ഉലച്ചിലിൽ നിന്ന് CPIM ഇപ്പോഴും മുക്തമായിട്ടില്ല. കടലിൽ ചാടിയത് രാഹുൽ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കളാണ്.
നിങ്ങൾക്കതിൽ ഇത്ര വിഷമം ഉണ്ടെങ്കിൽ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലിൽ ചാടുവാൻ പറയുക. അത് നടന്നില്ലെങ്കിൽ വിജയനോട് വല്ല സ്വിമ്മിംഗ് പൂളിലും ചാടാൻ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക.
മേൽപ്പറഞ്ഞ ഒന്നും നടന്നില്ലെങ്കിൽ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു, ദേശാഭിമാനിയുടെ പുതിയ പത്രാധിപർ കോടിയേരിയുടെ മകനുണ്ടല്ലോ, നിങ്ങളുടെ കൂട്ടത്തിൽ കടലിൽ കുളിക്കാനറിയുന്ന “കൊച്ച് കൊടിയേരി ” അയാളിപ്പോൾ, ബാഗ്ലൂർ ജയിലിൽ തിരയെണ്ണി കിടക്കുകയല്ലായിരുന്നെങ്കിൽ, അയാളോടെങ്കിലും പറയാമായിരുന്നു കടലിൽ ചാടുവാൻ.
ഹോട്ട് ഡോഗ് എന്നാൽ “ചത്ത പട്ടി ” ആണെന്നും, സാൾട്ട് മാംഗോ ട്രീയാണ് ഉപ്പുമാവ് എന്ന് ദേശാഭിമാനി എഴുതുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കുന്ന സഖാക്കൾ ഉള്ളിടത്തോളം കാലം ആ പത്രം നിലനില്ക്കും…
Tags: Rahul Mankoottathil