പാലക്കാട് തകര്‍ന്നടിഞ്ഞു ബിജെപി.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു! രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം. ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു . 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത് .പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചു കയറിയത്.

ബിജെപി ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയും പാലക്കാട്ട് കണ്ടു. ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് കഴിഞ്ഞ തവണ ഇ ശ്രീധരന്‍ നേടിയ വോട്ടുകള്‍ നേടാന്‍ സാധിച്ചില്ല. അതേസമയം യുഡിഎഫ് പാളയം വിട്ടു എല്‍ഡിഎഫിലേക്ക് ചേക്കേറിയല പി സരിന് വോട്ടു് വര്‍ധിപ്പിക്കാന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലെ വോട്ട് എണ്ണിത്തീരുമ്പോള്‍ വെറും 400 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് സി കെ കൃഷ്ണകുമാര്‍ നേടിയത്. ഇതോടെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറയുന്നില്ലെങ്കിലും വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 10000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്ഠന്റെ പ്രതികരണം. ഈ കണക്കുകള്‍ക്കും അപ്പുറത്തേക്കാണ് രാഹുലിന്റെ വിജയം.

അതേസമയം ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. നഗര വോട്ടര്‍മാരുടെ പള്‍സ് അറിയുന്ന പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം പിടിച്ചെടുക്കുന്നതിന് ചുക്കാന്‍പിടിച്ച സി കൃഷ്ണകുമാറിന് പക്ഷേ മാസങ്ങള്‍ക്ക് മുമ്പ് ലോക്സഭ തിരഞ്ഞെടുപ്പില്‍ നഗരത്തില്‍ നിന്ന് ലഭിച്ച വോട്ടുകള്‍ പോലും ലീഡ് നിലയില്‍ ലഭിച്ചില്ല. രാഷ്ട്രീയത്തിന് ഉപരിയായി ഇ. ശ്രീധരന് ലഭിച്ച വോട്ടുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലും പി സരിനും ചേര്‍ന്ന് പങ്കിട്ടെടുക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലില്‍ ദൃശ്യമായത്.

ഇതില്‍ ഭൂരിഭാഗം വോട്ടുകളും രാഹുല്‍ പിടിച്ചെടുക്കുകയായിരുന്നു.നഗരസഭയിലെ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും സി കൃഷ്ണകുമാറിന് ലീഡ് 1500ന് മുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റല്‍ വോട്ടുകളും ഇവിഎമ്മിലെ ആദ്യ രണ്ട് റൗണ്ടുകളും പിന്നിട്ടപ്പോള്‍ നേടിയ 1418 ആണ് സികെയ്ക്ക് ലഭിച്ച ഏറ്റവും വലിയ ലീഡ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇനിയൊരു തിരിച്ചുവരവില്ല. പിരിയാരിയിലും കണ്ണാടിയിലും മാത്തൂരിലും മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലായി. പഞ്ചായത്തുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ലീഡ് നില പതിനായിരം പിന്നിട്ട് രാഹുല്‍ കുതിച്ചു. ഷാഫി പറമ്പിലും ഇ ശ്രീധരനും ഏറ്റുമുട്ടിയപ്പോള്‍ 6238 വോട്ടുകളുടെ ലീഡ് അന്ന് ബിജെപിക്ക് പാലക്കാട് നഗരം സമ്മാനിച്ചു.

Top