
ബെല്ലാരി:പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.ഗതകാലത്തെക്കുറിച്ച്ഗപ്രസംഗിക്കുന്നതു നിർത്തി ജോലി ചെയ്യാൻ തുടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉപദേശം. സർക്കാരിന്റെ കാലാവധി തീരാൻ അധിക കാലമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മോദിക്കുള്ള രാഹുലിന്റെ ഉപദേശം. രാജ്യത്തിനായി എന്തു ചെയ്തെന്ന് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ നിങ്ങൾ ജനത്തോടു പറയേണ്ടിവരും. അഞ്ചു വർഷം പൂർത്തിയാകാറായിട്ടും രാജ്യത്തിനായി ഇപ്പോഴും ഒന്നും ചെയ്യാൻ നിങ്ങൾക്കായിട്ടില്ല – രാഹുൽ ചൂണ്ടിക്കാട്ടിപ്രധാനമന്ത്രി പദത്തില്‍ അധികനാള്‍ ഇനിയുണ്ടാകില്ലെന്നും അതിനാല്‍ പ്രസംഗം നിര്‍ത്തി കഠിനാധ്വാനം ചെയ്യാനുമാണ് രാഹുല്‍ മോദിയോട് പറഞ്ഞത്.അതേസമയം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് മോദി സമയം കണ്ടെത്തുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുകയും അടക്കമുള്ളവയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് മാത്രമല്ല. വന്‍ വ്യവസായികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ല.’ രാഹുല്‍ പറയുന്നു.
Subscribe Us:
കര്‍ണാടകത്തിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച സ്ഥാനത്ത് സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഞ്ചു വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
നേരത്തെ മോദിയുടെ ശൂര്‍പ്പണഖ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ രേണുക ചൗധരി രംഗത്തെത്തിയിരുന്നു. ചിരിയ്ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തനിക്ക് ചിരിക്കാന്‍ ആരുടേയും സമ്മതം ആവശ്യമില്ലെന്നുമായിരുന്നു രേണുകയുടെ മറുപടി. രേണുകയുടെ ചിരി രാമായണത്തിലെ ശൂര്‍പ്പണഖയുടേത് പോലുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത് ഏറെ വിവാദമായിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതാണെന്നും രേണുക പറഞ്ഞു. മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തനിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തു വന്നെന്നും അവര്‍ പറയുന്നു.
‘ലാഫ് ലൈക്ക് ശൂര്‍പ്പണഖ, ലാഫ് ലൈക്ക് രേണുക ചൗധരി തുടങ്ങിയ ഹാഷ് ടാഗുകളുമായി നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഞാന്‍ അഞ്ചു വട്ടം എം.പിയായ ആളാണ്. എന്നെ ഒരു മോശം കഥാപാത്രവുമായിട്ടാണ് മോദി ഉപമിച്ചത്. പക്ഷെ അദ്ദേഹം മറന്നു, ഇന്നത്തെ സ്ത്രീകള്‍ മാറിയെന്നും അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ പഠിച്ചെന്നും. സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്.’ അവര്‍ പറയുന്നു.
‘നിങ്ങള്‍ ശരിയാണെങ്കില്‍ അത് എല്ലായിടത്തും പ്രതിധ്വനിക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെ പൊട്ടിച്ചിരിക്കണമെന്നോ എപ്പോള്‍ ചിരിക്കണമെന്നോ നിയമമൊന്നുമില്ല. ചിരിക്കാന്‍ ജി.എസ്.ടി കൊടുക്കേണ്ട. ചിരിക്കാന്‍ എനിക്ക് ആരുടേയും സമ്മതം വേണ്ട. സ്റ്റീരിയോടെപ്പിനെ നേരത്തെ തന്നെ ഞാന്‍ തകര്‍ത്തതാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കർണാടകയിൽ നടത്തിയ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ജനാശീർവാദ യാത്രയുടെ രണ്ടാം ദിനത്തിൽ കടുത്ത വിമർശനങ്ങളാണ് മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ രാഹുൽ നടത്തിയത്.