റായി ലക്ഷ്മി എന്ന നടിയ്ക്ക് ഒരു നടിയന്നെ നിലയിലുള്ള പരിഗണന ലഭിച്ചത് മലയാളത്തില്‍ മാത്രമാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍ വെറും മേനിപ്രദര്‍ശനം നടത്തുന്ന റോളുകള്‍ മാത്രമാണ് റായി ലക്ഷ്മിയെ തേടിയെത്തിയത്.
ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ബോളിവുഡില്‍ ജൂലി 2 എന്നൊരു ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്.നേഹ ദൂപിയ നായികയായെത്തിയ ഇറോട്ടിക് ത്രില്ലറായ ജൂലിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഇതിന് വേണ്ടി കൂടുതല്‍ ഗ്ലാമറായിരിയ്ക്കുകയാണ് താരം.
ഒരു നാട്ടിന് പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ കഥ. ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും മറ്റും ഇത് വ്യക്തമാണ്. കഥാപാത്രത്തിന്റെ വ്യത്യസ്ത സ്റ്റേജ് കാണിയ്ക്കുന്നത് കൊണ്ട് തന്നെ ചില ഇടങ്ങളില്‍ ശരീര ഭാരം കൂട്ടേണ്ടതും കുറയ്ക്കേണ്ടതായും വന്നു. നാട്ടിന് പുറത്തുകാരിയായെത്തുന്ന ഭാഗങ്ങളിലെല്ലാം ശരീര ഭാരം കൂട്ടി ലക്ഷ്മി അഭിനയിച്ചു കഴിഞ്ഞു.
ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.
ജൂലി 2 വില്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായിട്ടാണ് റായി ലക്ഷ്മി കാണുന്നത്. ഈ ചിത്രത്തിന് ശേഷം ബോളിവുഡിൽ തനിക്കൊരു പേരാകുമെന്ന് മാത്രമല്ല, മറ്റ് ഭാഷകളില്‍ ധാരാളം അവസരം ലഭിയ്ക്കുമെന്നും റായി വിശ്വസിയ്ക്കുന്നു. മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും റായി ലക്ഷ്മിയ്ക്ക് ഒരു കരിയര്‍ ബ്രേക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം
കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസത്തിനും താന്‍ തയ്യാറാണെന്ന് റായി ലക്ഷ്മി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് ജൂലി 2 വിലെ ഗ്ലാമര്‍ വേഷം.
റായി ലക്ഷ്മി പ്രതീക്ഷിയ്ക്കുന്നത് പോലെ ജൂലി 2 നടിയുടെ തലവര മാറ്റിയെഴുതുമോ എന്ന് കാത്തിരുന്ന് കാണാം. അമിതമായി ശരീര ഭാരം കൂടിയതിനാലാണ് റായ് ലക്ഷ്മിയ്ക്ക് തമിഴില്‍ അവസരം കുറഞ്ഞത് എന്ന് കിംവദന്തി ഉണ്ടായിരുന്നു.