സിനിമാ ഡെസ്ക്
മുംബൈ: മലയാളം അടക്കമുള്ള പ്രമുഖ സിനിമാ മേഖലകളിൽ തകർത്ത് അഭിനയി്ച്ച ലക്ഷ്മി റായ് എല്ലാം തുറന്നു കാട്ടി ഹിന്ദി സിനിമയിൽ എല്ലാ നിയന്ത്രണവും നഷ്ടമാക്കുന്നു. ബിക്കിനിയിലും ഹോട്ടായ വസ്ത്രധാരണത്തിലുമാണ് ഇപ്പോൾ റായ് ലക്ഷ്മി വാർത്തയിൽ നിറഞ്ഞിരിക്കുന്നത് റായ് ലക്ഷ്മിയുടെ മേനീ പ്രദർശനത്തിൽ അമ്പരന്ന് ബോളിവുഡ്.ഇറോട്ടിക് ത്രില്ലർ ജൂലി 2 വിൻറെ രണ്ടാം ട്രെയിലർ കൂടി പുറത്തു വന്നതോടെ ചിത്രം വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.
മറ്റൊന്നുമല്ല കാരണം, ബി ഗ്രേഡ് ഹിന്ദി സിനിമകളെ പോലും ഞെട്ടിക്കും വിധമാണ് തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രം ഇപ്പോൾ തന്നെ വിവാദത്തിലായിരിക്കുകയാണ്.അത് മറ്റൊരു കാരണത്താലാണ്.സിനിമകളിൽ സദാചാരം നിഷ്കർഷിച്ച് നിരവധി സിനിമകളിലെ നിരവധി രംഗങ്ങൾ വെട്ടി നിരത്താൻ മേൽനോട്ടം വഹിച്ച പഹലാജ് നിഹലാനിയുടെ ഈ സിനിമയുമായുളള ബന്ധമാണ് വിവാദങ്ങൾക്ക് കാരണം.
കഴിഞ്ഞ മാസം സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി സിനിമാ വിതരണക്കാരനായി വന്നപ്പോഴാണ് സിനിമാലോകം ഞെട്ടിയത്. ഗ്ലാമറിൻറെ അനന്ത സാധ്യത തിരിച്ചറിഞ്ഞിരിക്കുകയാണ് സെൻസർ ബോർഡിലിരിക്കെ സദാചാരവാദിയായിരുന്ന പഹലാജ് നിഹലാനി.