കൊച്ചി: നികുതി നല്‍കി സ്വര്‍ണം വാങ്ങൂ എന്ന് നാട്ടുകാരോട് പരസ്യത്തില്‍ പറയുന്ന മലബാര്‍ ഗോള്‍ഡ് നടത്തിയത് വന്‍ നികുതി വെട്ടിപ്പുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലേയും കേരളത്തിലേയും ഹൈദരാബാദിലേയും ഷോറുമുകളില്‍ നടന്ന പരിശോധനകലിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയതെന്നാണ് സൂചന. മൂന്ന് ദിവസമായാണ് വിവിധ ഷോറൂമുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പിലൂടെയാണ് മലബാര്‍ ഗോള്‍ഡ് സാമ്രാജ്യം വളരുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കോഴിക്കോട്ടെ പ്രധാന ഷോറൂമിലും പരിശോധന നടന്നു. ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരാണ് രാജ്യ വ്യാപക റെയ്ഡിന് നേതൃത്വം കൊടുത്തത്. രേഖകള്‍ വിലയിരുത്തി മാത്രമേ നികുതി വെട്ടിപ്പിന്റെ തോത് തിരിച്ചറിയാന്‍ കഴിയൂവെന്നാണ് ഉദ്യോദഗസ്ഥര്‍ പറയുന്നത്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണകടത്തിലും ചില തീവ്രവാദ കേസുകളിലും മലബാറിന്റെ പേര് കേട്ടിരുന്നു.
നാല്‍പതിലേറെ ഓഫീസര്‍മാരാണ് ഇവിടേയും പരിശോധനയ്ക്ക് എത്തിയത്. ടാക്സ് വെട്ടിപ്പില്‍ നിര്‍ണ്ണായക വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നവംബറിലാണ് കോയമ്പത്തൂരിലെ ഷോ റൂം ഉദ്ഘാനം ചെയ്തത്. 1993ല്‍ കോഴിക്കോടാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് ആരംഭിക്കുന്നത്. പതിയെ ലോകത്തെ ഏറ്റവും പ്രധാന ബ്രാന്‍ഡായി മാറി. 250 ഓളം കടകളും 13,000ത്തോളം ജീവനക്കാരും മലബാര്‍ ഗോള്‍ഡിനുണ്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ ഡിസൈനും നിര്‍മ്മാണവുമെല്ലാം ഏറ്റെടുത്തു. ഹെഡ് ഓഫീസ് കോഴിക്കോടാണെങ്കിലും ദുബായിലാണ് കോര്‍പ്പറേറ്റ് ഓഫീസ്. കരീന കപ്പൂറും ദുല്‍ഖര്‍ സല്‍മാനും തമ്മനയും അടക്കമുള്ള സൂപ്പര്‍താരങ്ങളാണ് മലബാറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
അശാസ്ത്രീയ നികുതിവ്യവസ്ഥകളും സ്വര്‍ണകള്ളക്കടത്തുമൂലമുള്ള അനാരോഗ്യകരമായ വിലനിര്‍ണയരീതികളും സംസ്ഥാനത്തെ സ്വര്‍ണവ്യാപാരമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് പറയുന്നവരാണ് മലബാര്‍ ഗോള്‍ഡ്. മിതമായ നികുതിയാണെങ്കിലേ വെട്ടിപ്പ് തടയാനാകു. ഇതിന് സര്‍ക്കാരുകളും റിസര്‍വ് ബാങ്കും മറ്റ് ബാങ്കുകളുമൊക്കെ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അഖിലേന്ത്യാതലത്തില്‍തന്നെ സ്വര്‍ണത്തിന് ഏകീകൃത വിലയാക്കണമെന്നും ആവശ്യപ്പെടുന്ന സ്ഥാപനം. സാങ്കേതികവദ്യ വളരുന്നതിനനുസരിച്ചുള്ള കാലോചിത മാറ്റം കൊണ്ടുവരണം. ബില്‍ ചോദിച്ചുവാങ്ങാന്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തുന്ന സ്ഥാപനമാണ് മലബാര്‍ ഗോള്‍ഡ്. ഇത്തരത്തില്‍ പരസ്യ പ്രചരണം നടത്തുന്ന സ്ഥാപനത്തിലാണ് ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയത്.
25 വര്‍ഷം മുന്‍പു കോഴിക്കോട് പാളയത്ത് 300 ചതുരശ്രയടിയില്‍ തുടക്കമിട്ട മലബാര്‍ ഗോള്‍ഡ് ജൂവലറി, സ്വര്‍ണ വില്‍പനയില്‍ ഇന്നു ലോകത്തിലെ ആദ്യ 5 സ്ഥാനക്കാരിലൊരാളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 85,000 കിലോ സ്വര്‍ണം. ചെയര്‍മാന്‍ എംപി. അഹമ്മദ്, അദ്ദേഹത്തിന്റെ മകനും ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ഷംലാല്‍ അഹമ്മദ്, മരുമകനും ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ഒ. അഷര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജൂവലറി, ഭവനനിര്‍മ്മാണം തുടങ്ങിയ വിവിധ മേഖലകളിലായി രജത ജൂബിലി വര്‍ഷത്തില്‍ കുതിപ്പിനൊരുങ്ങുകയാണു മലബാര്‍ ഗ്രൂപ്പ്. ഇതിനിടെയാണ് റെയ്ഡ് വെല്ലുവിളിയായി എത്തുന്നത്.