ട്രെയിന്‍ യാത്രക്കാരില്‍ നിന്നും പണപ്പിരിവ് നടത്തിയ റെയില്‍വേ പോലിസുകാരന്‍ മൈബൈല്‍ ക്യാമറയില്‍ കുടുങ്ങി. സോഷ്യല്‍ നെറ്റ് വര്‍ക്കുകകളില്‍ ഈ വീഡിയോ പ്രചരിച്ചതോടെ പോലീസുകാരന്റെ തൊപ്പിയും തെറിച്ചു.
ട്രെയിനില്‍ സീറ്റ് ലഭിച്ചതിന് പണം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയും ഇത് ചോദിച്ച് വാങ്ങുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് പണിപാളിയത്.
റയില്‍വേ പോലീസ് ദ്യോഗസ്ഥരും റയില്‍വേ സുരക്ഷ ഉദ്യോഗസ്ഥരുമുള്ള ഗ്രൂപ്പില്‍ ആരോ വീഡിയോ അപ്‌ലോഡ് ചെയ്തു. ഇതോടെ കോണ്‍സ്റ്റബിള്‍ അമിത് മാലിക്കാണ് ഇതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഉത്തരവായിട്ടുണ്ട്.
അമിതിനെ റയില്‍വെ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം സ്വന്തമാക്കുന്ന അമിതിന്റെ രണ്ട് മിനിറ്റും 50 സെക്കന്റുമുള്ള വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലില്‍ അമിത് കുറ്റം സമ്മതിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗസിയാബാദിന് സമീപം മാര്‍ച്ച് 29നാണ് സംഭവമുണ്ടായത്.അതേസമയം ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഈ പോലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍
https://youtu.be/2fQGQxSsuyc