ബീജിങ് : നമ്മുടെ നാട്ടില്‍ ഒരു റോഡോ റെയിലോ മേല്‍പ്പാലമോ ഒക്കെ യാഥാര്‍ത്ഥ്യമാവുന്നതിനുള്ള കാലവിളംബം ആലോചിക്കാനേ വയ്യ. പണി വര്‍ഷങ്ങളോളം ഇഴഞ്ഞുനീങ്ങും. പദ്ധതി ഇഴയുന്നതോടെ ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. എന്നാല്‍ പുതിയ സ്റ്റേഷനിലേക്കുള്ള റെയില്‍ പാത 9 മണിക്കൂര്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയ ശ്രദ്ധേയ മാതൃകയാണ് ചൈന അവതരിപ്പിക്കുന്നത്. 1500 ജീവനക്കാര്‍ അണിനിരന്ന് 9 മണിക്കൂര്‍ കൊണ്ട് അതിവേഗ ട്രെയിന്‍ ഗതാഗതത്തിനുള്ള ട്രാക്ക് പൂര്‍ത്തിയാക്കി. 3 പാതകളെ ഒന്നിലേക്ക് ബന്ധിപ്പിച്ചാണ് ചൈനയിലെ ലോങ്ങ്യനില്‍ റെയില്‍ലൈന്‍ തീര്‍ത്തത്. വെള്ളിയാഴ്ചയാണ് ഈ അദ്ഭുതകരമായ പ്രവൃത്തി അരങ്ങേറിയത്. 7 ട്രെയിനുകളുടെയും 23 മണ്ണുമാന്തി യന്ത്രങ്ങളുടെയും സേവനം ലഭ്യമാക്കിയായിരുന്നു നിര്‍മ്മാണ പ്രവൃത്തി. നാന്‍ലോങ് ട്രാക്കുമായി ഗ്യാന്‍ലോങ്, ഗ്യാന്റൂയിലോങ്, ഷാങ്‌ലോങ് എന്നീ ലൈനുകളാണ് ബന്ധിപ്പിച്ചത്. ജീവനക്കാരെ 7 വിഭാഗമായി തിരിച്ചായിരുന്നു പദ്ധതി നിര്‍വ്വഹണം. 246 കിലോമീറ്റര്‍ നീളുന്നതാണ് നാന്‍ലോങ് റെയില്‍ പദ്ധതി. പുതുതായി തീര്‍ത്ത സ്റ്റേഷനിലേക്ക് നീളുന്ന ട്രാക്കാണ് 9 മണിക്കൂര്‍ കൊണ്ട് ജീവനക്കാര്‍ പൂര്‍ത്തിയാക്കിയത്.
റെയില്‍പാത പൂര്‍ത്തിയാക്കിയത് വെറും 9 മണിക്കൂര്‍ കൊണ്ട്
Tags: railway track