മഴ വീണ്ടും കനത്തു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനത്തതോടെ മുന്നറിയിപ്പുമായി  ദുരന്ത നിവാരണ അതോറിറ്റി. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്.

മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിനായി പോകരുതെന്നാണ് മുന്നറിയിപ്പ്.

തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നതിനിടെയാണ് അടുത്ത അഞ്ചു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷ ണകേന്ദ്രത്തിന്‍റെ പ്രവചനം. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മികച്ച മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ഏ റ്റവും കൂടുതൽ മഴ പെയ്തത് വയനാട് ജില്ലയിലെ വൈത്തിരിയിലാണ്. 11 സെന്റീമീറ്റർ. അതേസമയം കാലവർഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതിയും ഏറുകയാണ്. കനത്ത മഴയിലും കാറ്റിലുമുണ്ടായ വിവിധ അപകടങ്ങളിൽ ഇതു വരെ 75 പേർ മരിച്ചു.

Top