വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു

മലപ്പുറം: മലപ്പുറത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു. മറ്റത്തൂര്‍ സ്വദേശി കാളിക്കുട്ടി(70) ആണ് മരിച്ചത്. അതേസമയം തൃശൂര്‍ കൂറാഞ്ചേരിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരും. തൃശൂര്‍ ജില്ലയില്‍ 286 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചാലക്കുടി അന്നമലടയില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. തൃശൂരില്‍ മാത്രം മഴക്കെടുതിയില്‍ ഇന്നലെ മരിച്ചത് 20 പേരാണ്. ചാലക്കുടി സെന്റ് ജയിംസ് കോളെജില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇരുനൂറോളം വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. പാലക്കാട് ഉരുള്‍പൊട്ടലില്‍ കാണാതായ 5 പേര്‍ക്ക് വേണ്ടി ഇന്നും തെരച്ചില്‍ തുടരും. കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം 62 പേരാണ് മരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു.ആയിരത്തോളം ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് കാത്ത് കുടുങ്ങിക്കിടക്കുന്നത്. കുട്ടികളും വയോധികരും ഗര്‍ഭിണികളും കുടുങ്ങിക്കിടക്കുന്നുണ്ട്്. നിലവില്‍ 250 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 23 ഹെലികോപ്റ്ററുകള്‍ ഇന്ന് പ്രവര്‍ത്തന സജ്ജമാകും.എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് 3 ഹെലികോപ്റ്ററുകള്‍ പോകും.ആര്‍മിയുടെ നാല് ഇടിഎഫ് ടീം കൂടി സംസ്ഥാനത്ത് ഉടനെത്തും.

Top