മുംബൈയ്: ട്വന്റി 20 ലോകകപ്പിനു ശേഷം വിരമിക്കുമോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നല്‍കിയ മറുപടി സോഷ്യല്‍മീഡിയ ഏറ്റെടുത്തതിനു പിന്നാലെ ക്യാപ്റ്റന്‍ കാണിച്ചുകൊടുത്ത ഉരുളക്കുപ്പേരി വഴി തിരഞ്ഞെടുത്തിരിക്കുകയാണ് സഹതാരം സുരേഷ് റെയ്‌ന.
ഇന്ത്യന്‍ ടീമിന് ഇന്ത്യക്കാരനായ പരിശീലകനാണോ അതോ വിദേശി കോച്ച് വേണോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനാണ് റെയ്‌നയുടെ കുറിക്കുകൊള്ളുന്ന മറുപടി കിട്ടിയത്. താങ്കള്‍ക്ക് ഭാര്യയാണോ അതോ മറ്റാരുടെയെങ്കിലും പങ്കാളിയാണോ കൂടുതല്‍ ഇണങ്ങുക എന്നായിരുന്നു റെയ്!ന തിരിച്ചുചോദിച്ചത്.
റെയ്‌നയുടെ മറുപടി വാര്‍ത്താസമ്മേളനത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചിരി പടര്‍ത്തി. ട്വന്റി 20 ലോകകപ്പോടെ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ തേടാന്‍ തുടങ്ങിയത്. പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് അഭ്യൂഹങ്ങള്‍.