മഴവില്ലിന് ലോകറെക്കോര്‍ഡ്. തായ്‌വാനിലെ തായ്‌പെയ്ല്‍ വിരിഞ്ഞ മഴവില്ലാണ് റെക്കോര്‍ഡ് തീര്‍ത്തത്. 9 മണിക്കൂറോളമാണ് മഴവില്ല് നീണ്ടുനിന്നത്. രാവിലെ 6 .35 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് മഴവില്ലു തെളിഞ്ഞു നിന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് വിരിഞ്ഞ ഈ മഴവില്ല് സമീപത്തുള്ള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് ക്യാമറയില്‍ പകര്‍ത്തി ലോകറെക്കോര്‍ഡിനായി സമര്‍പ്പിച്ചത്. പതിനായിരത്തോളം ചിത്രങ്ങളും വീഡിയോയുമാണ് മഴവില്ലിന്റേതായി ഗിന്നസ് ബുക്ക് അധികൃതര്‍ക്കു ലഭിച്ചത്. മാസങ്ങളോളം നീണ്ടു നിന്ന് പരിശോധനക്കൊടുവില്‍ ഇവയൊന്നും കൃത്രിമമല്ല എന്നു തെളിഞ്ഞതോടെയാണ് ഗിന്നസ് റെക്കോര്‍ഡിനുള്ള വഴിതെളിഞ്ഞത്. 1994ല്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറില്‍ വിരിഞ്ഞ മഴവില്ലിന്റെ റെക്കോര്‍ഡാണ് തായ്‌വാനില്‍ വിരിഞ്ഞ മഴവില്ല് തകര്‍ത്തത്. 6 മണിക്കൂറായിരുന്നു ഇംഗ്ലണ്ടിലെ മഴവില്ലിന്റെ റെക്കോര്‍ഡ്. ഉയര്‍ന്ന പ്രദേശമായതിനാല്‍ തായ്‌പെയ്ല്‍ ശൈത്യകാലത്ത് ഇങ്ങനെ അന്തരീക്ഷത്തില്‍ ഈര്‍പ്പം ഏറെ നേരം നീണ്ടു നില്‍ക്കാറുണ്ട്. ഇതാണ് ലോകറെക്കോര്‍ഡിന് കാരണമായ മഴവില്ലു വിരിയാന്‍ സഹായിച്ചത്.
https://youtu.be/IkqgrIJi974