പൂര്‍ണ്ണ നഗ്നരായി അവര്‍ പ്രതിഷേധിച്ചു സ്വാതന്ത്ര്യം ആഘോഷിച്ചു; റെയിന്‍ബോ വിശ്വാസികളുടെ ആഘോഷ ചിത്രങ്ങള്‍

കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഒത്തുകൂടിയ റെയിന്‍ബോ വിശ്വാസികള്‍, പൂര്‍ണ നഗ്‌നരായി പ്രകൃതിയോടും പരസ്പരവുമുള്ള സ്നേഹം പങ്കിട്ടു. മെക്സിക്കോയിലെയും ഗ്വാട്ടിമാലയിലെയും മൊറോക്കോയിലെയും റഷ്യയിലെയും റെയിന്‍ബോ ദിനത്തിന്റെ ആഘോഷ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ ഡെനിസ് വെജാസാണ് പകര്‍ത്തിയത്. ഉപഭോകൃത്യ വ്യവസ്ഥയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കു കൂടിയാണ് റെയിന്‍ബോ ദിനം ആഘോഷിക്കപ്പെടുന്നത്.

പരസ്പരം സ്നേഹിച്ചും ചര്‍ച്ച ചെയ്തും ധ്യാനിച്ചും പുകവലിച്ചുമൊക്കെയാണ് റെയിന്‍ബോ വിശ്വാസികള്‍ ഈ ദിനം കൊണ്ടാടുന്നത്. നാടോടി ജീവിതത്തെ പകര്‍ത്തുന്നത് ഹോബിയാക്കിയ ലിത്വാനിയക്കാരന്‍ ഫോട്ടോഗ്രാഫര്‍ വെജാസിന്, ഏറ്റവും മികച്ച ചിത്രങ്ങള്‍ കിട്ടുന്ന അവസരം കൂടിയാണ് റെയിന്‍ബോ ദിനം. ഉപാധികളില്ലാത്ത സ്നേഹമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്ന് വെജാസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയന്ത്രിക്കാനാരുമില്ലാത്ത, കെട്ടുപാടുകളില്ലാത്ത ജീവിതമെന്നതാണ് റെയിന്‍ബോ വിശ്വാസികളുടെ അടിസ്ഥാനം. ആരോടും ഒന്നും വിശദീകരി ക്കേണ്ടതില്ലാത്ത സ്വാതന്ത്ര്യമാണ് അവിടെ പ്രതീക്ഷിക്കുന്നത്. ഒരേ മനസ്സുള്ളവരുടെ ഒത്തുചേരലാണിത്. ലോകത്തിന്റെ പല ഭാഗങ്ങലില്‍നനിന്ന് ഈ ദിവസത്തിനുവേണ്ടി ഒത്തുചേരുന്നവര്‍. പുറംലോകവുമായി തീര്‍ത്തും ബന്ധമില്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് റെയിന്‍ബോ ആഘോഷം നടക്കുന്നത്. പുറമെ നിന്നുള്ള ഇടപെടലുകള്‍ സ്വതന്ത്രമായ വിഹാരത്തെ ഹനിക്കുമെന്ന് അവര്‍ക്കറിയാം.

Top