സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ ഓറഞ്ച് അലേർട്ടും മറ്റു ജില്ലകളിൽ യെലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്ചയും കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
കേരളതീരത്ത് 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.കടൽക്ഷോഭ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിത്താമസിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഒഴികെ യെലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്