വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പോളിങ് ബൂത്തുകളില്‍ വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ടിലാണ് സിപിഎമ്മിന് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് യുഡിഎഫിനും തനിക്കും വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവന്നത് യുഡിഎഫാണ്. എന്നാല്‍ ഇതെല്ലാം ഉദ്ഘാടനം ചെയ്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് എല്‍ഡിഎഫ്.

കാഞ്ഞങ്ങാട് – കാസര്‍കോട് കെഎസ്ടിപി റോഡ് അടക്കം ഇതിന് ഉദാഹരണമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്കിനടുക്കയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജിന്റെ നിര്‍മാണം കര്‍ണാടക ലോബിക്കു വേണ്ടി അട്ടിമറിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയിച്ചാല്‍ ജില്ലയില്‍ എയിംസ് അനുവദിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതില്‍ എംപിയും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. തലശ്ശേരി – മൈസൂരു പാതയ്ക്കാണു സിപിഎം കണ്ണൂര്‍ ലോബി ശ്രമിക്കുന്നത്. കണ്ണൂര്‍ ലോബിക്കു മുന്‍പില്‍ മുട്ടുമടക്കുകയാണു കാസര്‍കോട് ജില്ലാ സിപിഎം നേതൃത്വവും എംപിയുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Top