രാജധാനി എക്സ്പ്രസിലുണ്ടായ വൻകവർച്ചയ്ക്ക് പിന്നിൽ ട്രെയിൻ ജീവനക്കാരാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പതിനാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ഏഴ് കോച്ച് അറ്റൻഡൻസ് സ്റ്റാഫുകളെയും ഏഴ് ഹൗസ് കീപ്പിങ് സ്റ്റാഫുകളെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 15, 16 ദിവസങ്ങളിലാണ് കവർച്ച നടന്നത്.
പത്ത് ലക്ഷത്തിലധികം രൂപയും ലാപ്ടോപ്, സ്മാർട്ട് ഫോൺ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിരുന്നു. ഓഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസിലാണ് വൻ കവർച്ച നടന്നത്.
രത്ലമിനും കോട്ടയ്ക്കും ഇടയിലായിരുന്നും മോഷണം. യാത്രക്കാരെ മയക്കിക്കിടത്തിയ ശേഷമാണ് കവർച്ച നടത്തിയത്.
മോഷണം നടത്തിയത് ട്രെയിനിലെ ജീവനക്കാർ തന്നെയാണെന്നാണ് സംശയം. മോഷണത്തിനു ശേഷം പഴ്സുകൾ ടോയ്ലെറ്റ്, ചവറ്റുകുട്ട എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
റെയിൽവെ സ്റ്റാഫുകൾക്ക് മാത്രം പ്രവേശനമുള്ള അടുക്കളയില്‍ നിന്നും പഴസ് കണ്ടെത്തിയതോടെയാണ് ഈ സംശയം ഉയർന്നിരിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പതിനാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കോച്ച് അറ്റൻഡൻസ് സ്റ്റാഫുകളെയും ഹൗസ് കീപ്പിങ് സ്റ്റാഫുകളെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഉറക്കത്തിനിടെയാണ് മോഷണം നടന്നത്. ഒമ്പതു കോച്ചുകളിലെ യാത്രക്കാരാണ് കവർച്ചയ്ക്ക് ഇരയായത്. എസി കോച്ചിൽ യാത്ര ചെയ്തിരുന്നവരെയാണ് കവർച്ച ചെയ്തത്. മോഷണത്തിനു മുമ്പ് പലർക്കും പെട്ടെന്ന് ഉറക്കം വന്നതായി ആരോപണം ഉണ്ട്.
രാത്രിയിൽ ഒരാൾ മൊബൈൽ ടോർച്ചിൽ ലഗേജുകൾ പരിശോധിക്കുന്നതായി കണ്ടിരുന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. റെയിൽവെ സ്റ്റാഫാണെന്നും ബെർത്ത് നമ്പർ പരിശോധിക്കുകയാണെന്നും അയാൾ പറഞ്ഞതായി യാത്രക്കാരൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.