കൊലപാതകത്തില്‍ അഡ്വ. സി.പി.ഉദയഭാനുവിന് പങ്കില്ലെന്ന് ചക്കര ജോണി; പറഞ്ഞുപഠിപ്പിച്ച മറുപടിയെന്ന് പൊലീസ്

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ചക്കര ജോണി പിടിയിൽ .അതേസമയം ആരോപണ വിധേയനായ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന് പങ്കില്ലെന്ന് മുഖ്യപ്രതി ചക്കര ജോണി. ജോണിയും കൂട്ടാളി രഞ്ജിത്തും ഇക്കാര്യം ആവര്‍ത്തിച്ചുപറയുകയായിരുന്നു. ചോദ്യങ്ങളോട് ജോണി പ്രതികരിക്കുന്നുണ്ടെങ്കിലും പഠിച്ച മറുപടിയാണ് ജോണി നല്‍കുന്നതെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഇവര്‍ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ആയിരുന്നു ഇത്. ഇതോടെയാണ് മറ്റാരെങ്കിലും പഠിപ്പിച്ച മറുപടിയാണോ ഇവര്‍ നല്‍കുന്നതെന്ന സംശയം ബലപ്പെട്ടത്.ജോണിയും കൂട്ടാളി രഞ്ജിത്തിനെയും ഗൂഢാലോചന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ മൂന്നാമതൊരാള്‍ ഇല്ലെന്നാണ് പ്രതികള്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇതുസംബന്ധിച്ച സ്ഥിരീകരണത്തില്‍ പൊലീസ് എത്തിയെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയും പൊലിസ് പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മംഗലം ഡാമിന് സമീപമുള്ള എസ്റ്റേറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരെക്കൂടാതെ മറ്റൊരാളെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനാണ് അറസ്റ്റിലായത്.

Top