സിനിമയില്‍ അത്യുന്നതിയില്‍ എത്തിയെങ്കിലും വ്യക്തിജീവിതത്തില്‍ വലിയ ദു:ഖം അനുഭവിച്ച വ്യക്തിയാണ് രചന. വിവാഹ ജീവിതം കയ്പുനിറഞ്ഞതായതോടെ പത്തൊമ്പതാം ദിവസം ബന്ധം വേര്‍പ്പെടുത്തി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ- വിവാഹജീവിതത്തില്‍ സംഭവിച്ചത് എന്റെ ജീവിതത്തില്‍ മാത്രമല്ല മറ്റു പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യമാണ് ഇത്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് വര്‍ക്കൗട്ട് ആയില്ല. എന്ന് വിചാരിച്ച് ഞാന്‍ തളര്‍ന്നിരുന്നില്ല. ഇല്ലെന്ന് മുഴുവനായും പറയാനാകില്ല. ഒരു മൂന്നു മാസമൊക്കെ വലിയ കഷ്ടപ്പാടായിരുന്നു. മാനസികമായി അനുഭവിച്ചത് ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. അത്രയധികമായിരുന്നു. പക്ഷെ എനിക്ക് താങ്ങും തണലുമായി എന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഒപ്പം തന്നെ ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ ഷാജു ഇടമനയും. ഞാന്‍ കല്യാണ സമയത്തു ജോലി രാജിവച്ചിരുന്നു. അപ്പോള്‍ ഫാദര്‍ പറഞ്ഞു നീയിങ്ങനെ ഇരിക്കേണ്ട ആളല്ല നീ തിരിച്ചു വരണം. നിനക്കിവിടെ ജോലി ഉണ്ടല്ലോ എന്ന്. അങ്ങനെ അവിടെ വീണ്ടും ജോലിക്ക് കയറി. അങ്ങനെയാണ് ഞാന്‍ പതിയെ തിരിച്ചുവന്നത്. 2011 ജനുവരിയിലായിരുന്നു രചന നാരയണന്‍കുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. പിന്നീട് ഒത്തു പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ 2012 മാര്‍ച്ചില്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു. ഏറെ ആലോചിച്ച ശേഷമായിരുന്നുവെങ്കിലും, അറിഞ്ഞതെല്ലാം തെറ്റായിരുന്നു രചന നാരയണന്‍ കുട്ടി പറയുന്നു. ദാമ്പത്യം 19 ദിവസം കൊണ്ട് അവസാനിച്ചുവെന്ന് രചന പറയുന്നു. ശാരീരികമായും മാനസികമായും ഒരുപാട് പീഡനം സഹിച്ചു; ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ ബന്ധം വേര്‍പിരിഞ്ഞു.
ആ വിവാഹം നീണ്ടു നിന്നത് വെറും പത്തൊമ്പത് ദിവസം; ഒട്ടും നിരാശയൊന്നുമില്ല; ഇപ്പോള്‍ മനസിലുള്ളത് നൃത്തം മാത്രം; രചന നാരായണന്‍കുട്ടി മനസുതുറക്കുന്നു
Tags: Rachana Narayanankutty