രജനീകാന്ത് ബിജെപിയിലേയ്ക്ക്: പിൻതുണയുമായി ഡി.എം.കെ; തമിഴ്‌നാട് പിടിക്കാൻ രാഷ്ട്രീയ കുതന്ത്രവുമായി അമിത് ഷാ – മോദി അച്യുതണ്ട്

പൊളിറ്റിക്കൽ ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ പതിനെട്ട് അടവും പയറ്റുന്ന ബിജെപി തമിഴ്‌നാട്ടിൽ രജനീകാന്തിനെ ഒപ്പം ചേർക്കാനൊരുങ്ങുന്നു. 31 നു രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന രജനീകാന്ത് ബിജെപിക്കൊപ്പം നിൽക്കുമെന്ന സൂചനയാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്നത്. ടുജി കേസിൽ രക്ഷപെട്ട ഡിഎംകെ ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുമെന്നതും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.  ദ്രാവിഡ കക്ഷികൾക്ക് കനത്ത പ്രഹരം ഏൽപ്പിച്ച്കൊണ്ട് ആർ.കെ.നഗർ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സാഹചര്യത്തിലാണ്  ബി.ജെ.പിയും രജനീകാന്തിനൈ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റൊരു ബദൽ ഇല്ലാത്തതിനാലാണ് ശശികലയുടെ അനന്തിരവൻ ദിനകരൻ വൻ ഭൂരിപക്ഷത്തിന് വിജയിച്ചതെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

രജനിയോ കമൽഹാസനോ രംഗത്തിറങ്ങിയാൽ ചിത്രം മാറുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രജനിയെ രാഷ്ട്രീയ രംഗത്തിറക്കാൻ ബി.ജെ.പി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

രജനിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആർ.എസ്.എസ് സൈതാന്തികൻ ഗുരുമൂർത്തി തന്നെയാണ് ഇതിനായി വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നത്.

ഇത് ഫലം കണ്ടു എന്നതിന്റെ സൂചനയാണ് ഇപ്പോൾ തമിഴകത്തുനിന്നും ലഭിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാട് 31ന് പ്രഖ്യാപിക്കുമെന്നാണ് രജനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ രണ്ടു തവണ ഗുരുമൂർത്തിയുമായി ചർച്ച നടത്തി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാനിരുന്ന രജനി സുഹൃത്തായ അമിതാഭ് ബച്ചന്റെ ഉപദേശം മാനിച്ചാണ് പിന്നോട്ട് പോയിരുന്നത്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായുള്ള അടുപ്പമാണ് ഇപ്പോൾ വീണ്ടും രജനിയുടെ മനംമാറ്റത്തിന് കാരണം. പ്രധാനമന്ത്രിയുടെ താൽപര്യം ഗുരുമൂർത്തിതന്നെ രജനിയെ അറിയിക്കുകയായിരുന്നു.

ഏത് നിമിഷവും സംസ്ഥാന സർക്കാർ നിലംപൊത്തുമെന്നും രജനി സ്വതന്ത്ര രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നുമാണ് ആർ.എസ്.എസ് നിലപാട്.

ആർ.കെ നഗറിൽ ബി.ജെ.പി സ്ഥാനാർത്ഥി നോട്ടയ്ക്കും പിന്നിലായ സാഹചര്യത്തിൽ ഇനി ‘നോട്ടപ്പിശക്’ ഉണ്ടാകാതിരിക്കാനാണ് തന്ത്രപരമായ ഈ നിലപാട്.

മോദിയും അമിത് ഷായും ഇതു സംബന്ധമായി രജനിയുമായി ഇതിനകംതന്നെ ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

സ്വന്തം പാർട്ടി രൂപീകരിച്ച് രജനി തമിഴക ഭരണം പിടിച്ചെടുത്താൽ മോദിയുടെ രണ്ടാം ഊഴത്തിന് അത് കരുത്താകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

39 ലോക്സഭാ അംഗങ്ങളാണ് തമിഴകത്ത് നിന്നുള്ളത്. രാജ്യസഭയിൽ 18 അംഗങ്ങൾ തമിഷകത്തെ പ്രതിനിധീകരിക്കുന്നുണ്ട്.

അതേസമയം 400 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സിനിമ 2.0യുടെ റിലീസ് നടക്കുന്നതിന് മുൻപ് ഒരു രാഷ്ട്രീയ പ്രഖ്യാപനവും രജനി നടത്തരുതെന്ന് സംവിധായകൻ ശങ്കർ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

‘യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണമെന്നും, 31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും’ രജനികാന്ത് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ശങ്കർ രംഗത്ത് വന്നിരിക്കുന്നത്.

സമാനമായ അഭിപ്രായം രജനിയുടെ മരുമകൻ ധനുഷിനുമുണ്ടത്രെ. ധനുഷ് നിർമ്മിക്കുന്ന കാല കരികാലൻ എന്ന ചിത്രത്തിലെ നായകനും രജനി തന്നെയാണ്.

രാഷ്ട്രീയ പ്രവേശനം തമിഴകത്തെ രാഷ്ട്രീയ പാർട്ടികളെയും മറ്റൊരു വിഭാഗത്തെയും എതിരാക്കുന്നത് സിനിമയെ ബാധിക്കുമെന്ന പേടിയിലാണ് ശങ്കറും ധനുഷുമത്രെ.

രജനിയുടെ തീരുമാനം വൈകുകയും ഇതിനിടക്ക് സംസ്ഥാന സർക്കാർ വീഴുകയും ചെയ്താൽ തൽക്കാലം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാരിനും താൽപ്പര്യം.

Top