രജനീകാന്ത് തട്ടിപ്പുകാരൻ: രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ യോഗ്യതയില്ല: രജനീകാന്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുമായി സുബ്രഹ്മണ്യൻ സ്വാമി

സ്വന്തം ലേഖകൻ

ചെന്നൈ: സ്വന്തം ആരാധകരുടെ പിൻതുണയോടെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു തമിഴ്‌നാട് പിടിച്ചടക്കാൻ ഒരുങ്ങുന്ന സൂപ്പർ താരം രജനീകാന്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
നിരക്ഷരനും തട്ടിപ്പുകാരനുമാണ് രജനീകാന്തെന്നും രാഷ്ട്രീയ പ്രവർത്തനം നടത്തുവാൻ രജനികാന്ത് അയോഗ്യനാണെന്നാമാണ് രജനീകാന്തിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് എത്തിയിരിക്കുന്നത്. രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നാണ് അദ്ദേഹത്തോടുള്ള എന്റെ ഉപദേശം. രജനി നടത്തിയ പല സാമ്പത്തിക തട്ടിപ്പുകളുടേയും വിവരങ്ങൾ എന്റെ കൈവശമുണ്ട്. രജനിയുടെ രാഷ്ട്രീയസ്വപ്നങ്ങൾ തകർക്കാൻ അത് മതിയാവും, രജനിയുടെ രാഷ്ട്രീയപ്രവേശന വാർത്തകളോട് പ്രതികരിക്കവേ ഒരു ദേശീയമാധ്യമത്തോടായി സ്വാമി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യഥാർത്ഥ്യം മനസ്സിലാക്കാതെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന് നാം അധിക പ്രാധാന്യം നൽകുന്നത്. അയാളുടെ ആരാധകർ വൻശക്തിയാണെന്നാണ് പറയുന്നത്. അത്ര ശക്തരായ ആരാധകരുണ്ടെങ്കിൽ  പിന്നെങ്ങനെയാണ് അയാളുടെ രണ്ട് ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യമുണ്ടായത് – സ്വാമി ചോദിച്ചു.

രാഷ്ട്രീയനേതാക്കളുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം രാഷ്ട്രീയപ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും വ്യാഴാഴ്ച്ച മാധ്യമങ്ങളെ കണ്ടപ്പോൾ രജനീകാന്ത് പറഞ്ഞിരുന്നു.

Top