ജയ്പൂര്‍: രാജസ്ഥാന്‍ വനംവകുപ്പിലേക്ക് വനിതാ ഗാര്‍ഡുമാര്‍ക്കായുള്ള ശാരീരിക യോഗ്യതാ പരീക്ഷ വിവാദത്തില്‍.വനിതാ ജീവനക്കാരുണ്ടായിട്ടും യുവതികളായ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവടക്കമുള്ളവ പരിശോധിച്ചത് പുരുഷ ഓഫീസര്‍മാരിയിരുന്നു.
ഓഫീസര്‍ തസ്തികയിലുള്ളതടക്കം നിരവധി വനിതാ ഓഫീസര്‍മാര്‍ നോക്കിനില്‍ക്കേയാണ് വനിതാ ഉദ്യോഗാര്‍ഥികളുടെ നെഞ്ചളവടക്കം പുരുഷ ഓഫീസര്‍മാര്‍ എടുത്തത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയിലാണ് സംഭവം. കഴിഞ്ഞമാസം അധ്യാപക യോഗ്യതാ പരീക്ഷയ്ക്കു ഷാള്‍ ധരിച്ചെത്തിയ യുവതികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കും മുമ്പു നിര്‍ബന്ധിച്ച് ഷാള്‍ അഴിപ്പിച്ചതു വിവാദമായിരുന്നു. അതിനു പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പുരുഷ ഉദ്യോഗസ്ഥര്‍ യുവതികളുടെ ശാരീരിക ക്ഷമതാ പരിശോധന നടത്തിയത്.
https://youtu.be/JLA_WFFXNG8