കനത്ത മഴയില്‍ വിവാഹ ഹാളിലെ ചുമരിടിഞ്ഞുവീണു; 23 പേര്‍ മരിച്ചു; 28 പേര്‍ക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ഹാളിലെ ചുമരിടിഞ്ഞു വീണ് 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഭാരത്പൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. ഭാരത്പൂരിലെ അന്നപൂർണ മാരേജ് ഗാർഡനിലെ വിവാഹം നടക്കുന്ന കെട്ടിടത്തിന്റെ ചുമരാണ് തകർന്നുവീണത്. മരിച്ചവരിൽ എട്ടു സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടുന്നു. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. മഴ നനയാതിരിക്കാന്‍ കെട്ടിടത്തിന് താഴെ നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല മജിസ്ട്രേറ്റ് എന്‍.കെ.ഗുപ്ത പറഞ്ഞു.

Top