രാജസ്ഥാനിൽ ഗെലോട്ട് വീണു!..പഞ്ചാബ് മോഡൽ നീക്കം രാജസ്ഥാനിലും ! രാഹുൽ പ്രിയങ്ക നീക്കം കോൺഗ്രസിന്റെ ആവാസനാനം കുറിക്കൽ !രാജസ്ഥാൻ ഭരണവും കോൺഗ്രസിന് നഷ്ടമാകുന്നു !

ദില്ലി:ഫാമിലി കമ്പനി എന്ന് വിദേശ പത്രങ്ങളും കുടുംബ പാർട്ടി എന്ന് ബിജെപിയും ആരോപിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ രാഹുലും പ്രിയങ്കയും നസീകരണങ്ങൾ ആകുന്നു എന്ന് പരക്കെ വിമർശനം .അതിനിടെ ആണ് രാജ്യത്ത് കോൺഗ്രസ് പാർട്ടിക്ക് ഗുണകരമല്ലാത്ത തീരുമാനങ്ങളുമായി ഇവരുടെ നീക്കങ്ങൾ .ഭരണമുള്ള സംസ്ഥാനങ്ങളിലെ ഭരണം കൂടി നഷ്ടപ്പെടുത്തുന്ന അപകമായ തീരുമാനങ്ങൾ ആണ് പ്രിയങ്കയും രാഹുലും നടത്തുന്നത് .വെറും നോക്കുകുത്തിയായി താൽക്കാലിക പ്രസിഡന്റ് സോണിയയും ഉള്ളപ്പോൾ പാർട്ടി ഓരോ ദിവസവും തകരുകയാണ് എന്നാണു ആരോപങ്ങൾ .കോൺഗ്രസിന് ഭരണമുള്ള രാജസ്ഥാനിൽ പഞ്ചാബ് മോഡൽ നടപ്പിലാക്കാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും നീക്കം തുടങ്ങി മുഖ്യമന്ത്രി അശോക് ഗെലോട്ട്‌ വീണു .അധികാരത്തിന്റെ കടിഞ്ഞാൺ സച്ചിനിൽ എത്തുന്നു.ഇന്നാണ് രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന

നിര്‍ണായകമായ ഹൈക്കമാന്‍ഡ് ഇടപെടലാണ് ഇനിയും വൈകാതെ കാര്യങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തിന് പിന്നില്‍. പഞ്ചാബ് മോഡലിലാണ് മാറ്റങ്ങള്‍. ഏതൊക്കെ വിഭാഗത്തില്‍ നിന്ന് ഏതൊക്കെ മന്ത്രി വേണമെന്ന് രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശിച്ചത്. സച്ചിന്‍ പൈലറ്റിന്റെ ഈ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത് പ്രിയങ്ക ഗാന്ധിയുമാണ്.രാജസ്ഥാനിലെ പുനസംഘടന നടക്കണം, അതേസമയം തന്നെ അതിലൂടെ രാഷ്ട്രീയ സന്ദേശം നല്‍കുകയും വേണം. രാഹുല്‍ മുന്നില്‍ കണ്ടത് ഇക്കാര്യമാണ്. ഗെലോട്ടിനെ ദില്ലി സന്ദര്‍ശനത്തില്‍ ഇക്കാര്യമറിയിച്ചു. രാഹുലിനൊപ്പം ഡ്രൈവറുടെ സീറ്റില്‍ പ്രിയങ്കയും കൂടി വന്നതോടെ ഗെലോട്ടിന് പുനസംഘടന വേഗത്തിലാക്കാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിനായിരിക്കണം രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഭാവിയിലെ നേതാവ് എന്ന് പ്രിയങ്ക നേരത്തെ ഉറപ്പിച്ചതാണ്. ഇതിലേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ ഗെലോട്ടിന്റെ മകന്റെ രാഷ്ട്രീയ മുന്നേറ്റം കൂടി തടയേണ്ടതുണ്ട്. അത് തല്‍ക്കാലം നിശ്ചലാവസ്ഥയിലായതും സച്ചിന് ഗുണകരമായിട്ടുണ്ട്. പഞ്ചാബ് മോഡലാണ് രാഹുല്‍ രാജസ്ഥാനിലും നടപ്പാക്കുന്നത്. 15 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രാഹുലും പ്രിയങ്കയും അറിയിച്ചതോടെ ഗെലോട്ട് വഴങ്ങുകയായിരുന്നു. മന്ത്രിമാരുടെ പട്ടികയും വകുപ്പുമെല്ലാം രണ്ട് പേരും ചേര്‍ന്നാണ് തീരുമാനിച്ചത്. അതിലൊന്നിലും ഗെലോട്ടിന് യാതൊരു റോളുമുണ്ടായിരുന്നില്ല. ഗെലോട്ടിന്റെ കരുത്ത് ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരുന്ന രീതിയാണിത്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ കരുത്തും ഓരോ ഘട്ടത്തില്‍ ഹൈക്കമാന്‍ഡ് കുറച്ച് കൊണ്ടുവന്നിരുന്നു.

രാജസ്ഥാനില്‍ ഈ നടപടിയുടെ ഭാഗമായിട്ടാണ് ഗെലോട്ടിന്റെ വിശ്വസ്തര്‍ മന്ത്രിസഭയ്ക്ക് പുറത്തായത്. സര്‍ക്കാരിനെ വീഴാതെ രക്ഷിച്ച അഞ്ച് സ്വതന്ത്രരും മന്ത്രിസഭയില്‍ ഇല്ല. ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ലയിച്ച ഒരു എംഎല്‍എയ്ക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കുന്നത്. ഇതോടെ സ്വതന്ത്രരും സമ്മര്‍ദ നീക്കവും പൊളിഞ്ഞു. അതേസമയം പഞ്ചാബിലെ പോലെ ജാത്യസമവാക്യവും പുനസംഘടനയ്ക്ക് പിന്നില്‍. പതിനൊന്ന് പേരാണ് നിലവില്‍ മന്ത്രിയാകുമെന്ന് ഉറപ്പിച്ചത്. ബാക്കി നാല് പേരുകള്‍ അവസാന നിമിഷമായിരിക്കും പ്രഖ്യാപിക്കുക. ഈ പതിനൊന്നില്‍ അഞ്ച് മന്ത്രിമാര്‍ സച്ചിന്‍ ക്യാമ്പില്‍ നിന്നായിരിക്കും. ഇതില്‍ മൂന്നെണ്ണം ക്യാബിനറ്റ് റാങ്കോടെയുള്ള മന്ത്രിസ്ഥാനമായിരിക്കും. രണ്ട് പേര്‍ സഹമന്ത്രിമാരാകും. മൂന്ന് സഹമന്ത്രിമാരെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തുന്നുണ്ട്. ഇവര്‍ മൂന്ന് പേരും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്.

രാഹുലിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കമാണിത്. അതേസമയം രാഹുല്‍ ഗാന്ധിക്ക് ഈ നിര്‍ദേശം നല്‍കിയ മാസ്റ്റര്‍ ബ്രെയിന്‍ സച്ചിന്‍ പൈലറ്റാണ്. സച്ചിനാണ് ദളിതുകളെയും പട്ടികജാതി വിഭാഗക്കാരെയുമെല്ലാം കൂടുതലായി നിര്‍ദേശിച്ചു. ഈ പേരുകളും സച്ചിന്‍ തന്നെയാണ് രാഹുലിന് നല്‍കിയത്. ഇതിലൂടെ ഗെലോട്ടിനെ മറികടന്ന് മുന്നിലെത്താനും സച്ചിന് സാധിച്ചു. രാഹുലിന്റെ വിശ്വാസ്യത ഇതോടെ തിരിച്ചുപിടിക്കാനും സച്ചിന് സാധിച്ചെന്ന് വ്യക്തമാണ്. പുതിയ ഉപദേഷ്ടാക്കളും പാര്‍ലമെന്ററി സെക്രട്ടറിമാരും ഇതോടൊപ്പം നിയമിക്കപ്പെടും.

പലര്‍ക്കും അപ്രതീക്ഷിതമായി സ്ഥാനം നഷ്ടമാവും. ഇതിലൂടെ സച്ചിന് വെല്ലുവിളിയായിരുന്നവരെല്ലാം പുറത്താക്കും. കുറച്ച് കൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്താനും ഗെലോട്ടിനൊപ്പം തന്നെ വളരാനുമുള്ള അവസരമാണ് സച്ചിന്‍ നേടിയെടുക്കുക. 2024ലേക്കുള്ള വലിയൊരു തന്ത്രമാണ് രാഹുല്‍ തയ്യാറാക്കുന്നത്. പഞ്ചാബില്‍ സംഭവിച്ചത് പോലെയുള്ള കാര്യങ്ങള്‍ രാഹുല്‍ രാജസ്ഥാനില്‍ ആഗ്രഹിക്കുന്നില്ല. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചത് രാഹുലിന് സര്‍പ്രൈസായിരുന്നു. ഗെലോട്ടിന്റെ കൂടി അനുമതിയോടെയാണ് ഇവിടെ മാറ്റം. അദ്ദേഹത്തിന് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സച്ചിനെ തഴഞ്ഞ് കൊണ്ട് ഇനി മുന്നോട്ടില്ലെന്ന രാഷ്ട്രീയ സന്ദേശമാണ് ഗെലോട്ടിനും അദ്ദേഹത്തിന്റെ എംഎല്‍എമാര്‍ക്കും രാഹുല്‍ നല്‍കുന്നത്.

സച്ചിന്റെ പല നിര്‍ദേശങ്ങളും ഗെലോട്ടിനെ കൊണ്ട് തന്നെ രാഹുല്‍ അംഗീകരിപ്പിക്കുകയും ചെയ്തു. 2023ല്‍ സച്ചിനായിരിക്കും കോണ്‍ഗ്രസ് പ്രചാരണത്തെ നയിക്കുകയെന്നും വ്യക്തമാണ്. അതേസമയം വിഭാഗീയത ഉണ്ടാവില്ലെന്ന ഉറപ്പ് സച്ചിന്‍ രാഹുലിന് നല്‍കിയിട്ടുണ്ട്. സച്ചിന് വരാനിരിക്കുന്നത് വലിയ ദേശീയ റോളാണ്. തീര്‍ച്ചയായും ദില്ലി കേന്ദ്രീകരിച്ച് സച്ചിന് പ്രവര്‍ത്തിക്കേണ്ടി വരും. എന്നാല്‍ രാജസ്ഥാനില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരില്ല. സീനിയര്‍ നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പും ഇതിന് പിന്നിലുണ്ട്. രാഹുലും പ്രിയങ്കയുമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തെ നയിക്കുക എന്ന വ്യക്തമായ സന്ദേശമാണിത്. 2024 വരെ ഇത് ഈ രീതിയില്‍ തന്നെ തുടരും. അതേസമയം രാജസ്ഥാനിലെ മാറ്റം ചെറിയൊരു തുടക്കം മാത്രമാണ്.

ഗെലോട്ടിനെ മാറ്റാനുള്ള നീക്കം സച്ചിന്‍ തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിക്കും. അതിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍ ഗെലോട്ട് ഇപ്പോഴും പോപ്പുലറാണ്. എംഎല്‍എമാരില്‍ ഭൂരിഭാഗവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. അങ്ങനെയുള്ള നേതാവിനെ തിരഞ്ഞെടുപ്പിലൂടെ മാത്രമേ സച്ചിന് വീഴ്ത്താന്‍ സാധിക്കൂ. ദളിതുകള്‍, ആദിവാസികള്‍, വനിതകള്‍ എന്നിവര്‍ക്ക് കൃത്യമായ പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാവുമെന്ന് സച്ചിന്‍ പൈലറ്റ് ഉറപ്പ് നല്‍കി. ഇന്ന് വൈകീട്ട് നാല് മണിക്കാണ് മന്ത്രിസഭാ രൂപീകരണം. നിലവില്‍ സംസ്ഥാന നിയമസഭയിലെ മൂന്ന് മന്ത്രിമാര്‍ പട്ടികജാതി വിഭാഗക്കാരാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു ക്യാമ്പുമില്ല. ഇവിടെ വിഭാഗീയതുമില്ല. എന്തിനാണ് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കും, ഒറ്റക്കെട്ടായി തന്നെ അധികാരത്തില്‍ വരുമെന്നും സച്ചിന്‍ പറഞ്ഞു.

2023ല്‍ കോണ്‍ഗ്രസ് തന്നെ രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്തും. 2024ല്‍ ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. മമത ഭൂപേഷ്, ബജന്‍ലാല്‍ ജാദവ്, ടിക്കാറാം ജുലി, ഗോവിന്ദ് മേഘ്വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ ദളിത് മന്ത്രിമാര്‍. ആദ്യമായിട്ടാണ് രാജസ്ഥാന്‍ മന്ത്രിസഭയില്‍ നാല് ദളിത് മന്ത്രിമാരുണ്ടാവുന്നത്. മൂന്ന് മന്ത്രിമാര്‍ പട്ടികവിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. മൂന്ന് വനിതകളാണ് മന്ത്രിസഭയിലുണ്ടാവും. ഒന്നില്‍ നിന്നാണ് മൂന്നിലെത്തുന്നത്. ഇതില്‍ പ്രിയങ്ക ഗാന്ധിയുടെ സ്വാധീനമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ഹൈക്കമാന്‍ഡ് പരിഹരിച്ചു. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പദവി ലഭിച്ചു. എല്ലാവരുടെയും പിന്തുണയോടെയാണ് ഈ പുനസംഘടനയെന്നും സച്ചിന്‍ പറഞ്ഞു. ഭരണതുടര്‍ച്ച കിട്ടുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ശാപം ഇത്തവണ മാറുമെന്നും സച്ചിന്‍ വ്യക്തമാക്കി.

Top