കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചു; ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം; നാട്ടുകാർ ഒട്ടകത്തെ തല്ലിക്കൊന്നു

രാജസ്ഥാൻ: കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ച ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം. നാട്ടുകാർ  ഒട്ടകത്തെ കെട്ടിയിട്ട് അടിച്ചുകൊന്നു. ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം.

കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാൻ ശ്രമിക്കവെ ഉടമ സോഹൻ റാം നായിക്കിനെ ഒട്ടകം ആക്രമിച്ച് നിലത്തേക്ക് ചവിട്ടിയിട്ടു. തുടർന്ന് ഉടമയുടെ കഴുത്തിൽ പിടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സമയത്ത് ഉടമയുടെ തല വേർപെട്ടു. തുടർന്ന് വേർപെട്ട കഴുത്ത് ഒട്ടകം ചവച്ചരച്ചു എന്ന് പൊലീസ് പറയുന്നു. നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് അടിച്ചുകൊന്നു.

 

 

Top