വിജയിക്കുമോ ഇല്ലയോ എന്നാലോചിച്ച് സിനിമ ചെയ്യാനാകില്ലെന്ന് രജീഷ വിജയന്‍ പറയുന്നു. തനിക്ക് തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അതിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും രജീഷ പറയുന്നു. സിനിമ എന്റെ പാഷന്‍ മാത്രമാണ്. അതില്‍ നിന്നും മറ്റ് നേട്ടങ്ങളൊന്നും ആഗ്രഹിക്കുന്നില്ല, താരം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തുറന്നു പറഞ്ഞത്.
എണ്ണം കൂട്ടാന്‍ കൂടുതല്‍ സിനിമകള്‍ ചെന്നതില്‍ വിശ്വസിക്കുന്നില്ലെന്നും സിനിമയുടെ ക്വാളിറ്റിയില്‍ ആണ് താന്‍ വിശ്വസിക്കുന്നതെന്നും രജിഷ പറഞ്ഞു. വിജയിക്കുമോ ഇല്ലയോ എന്ന് നോക്കി സിനിമ ചെയ്യാനാകില്ല. കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് വിഷയം. കൂടുതലും നോക്കുന്നത് എനിക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണ്. എന്നെ ചലഞ്ച് ചെയ്യുന്ന എന്തുണ്ട് എന്നാണ് രജീഷ പറഞ്ഞു.
ഇന്‍ഡസ്ട്രി മെയില്‍ ഡൊമിനന്റ് ആയതിന് കാരണം അവര്‍ക്കാണ് ഇനീഷ്യല്‍ പുള്ള് എന്നത് കൊണ്ടണ്. ലാലേട്ടന്റേയോ മമ്മൂക്കയുടേയോ അതോ ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക് വരണം എന്നില്ല. പ്രേക്ഷകര്‍ അവരുടെ പേര് കേട്ടാണ് വരുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ആ വാല്യു കൊടുക്കുന്നത്. അവരത് അര്‍ഹിക്കുന്നുണ്ട്. എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതി, രജീഷ പറഞ്ഞു.