ന്യൂഡല്‍ഹി: ദൃശ്യമാധ്യമ രംഗത്തെ പുലിയായി വളര്‍ണ അര്‍ണാബ് ഗോസാമിഇനി ഏഷ്യനെറ്റിന്റെ തലപ്പത്തെന്ന് റിപ്പോര്‍ട്ട്. ബിജെപി എംപിയും എന്‍ഡിഎ നേതാവുമായ രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള ഏഷ്യനെറ്റ് ഇംഗീഷ് വാര്‍ത്താ ചാനല്‍ തുടങ്ങുന്നതോടെയാണ് അര്‍ണാബ് ഏഷ്യനെറ്റിന്റെ അമരക്കാരനാവുക എന്നാണ് സൂചന. ടൈംസ് നൗവില്‍ നിന്ന് ഏല്ലാവരെയും ഞെട്ടിച്ച് പടിയിറങ്ങിയ അര്‍ണാബിന് ഏഷ്യനെറ്റ് വമ്പന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ചാനലിന്റെ ചുമതലക്കാരും പ്രധാന ഓഹരികളുമാണ് അര്‍ണാബിന് നല്‍കുന്നത്. ഏഷ്യനെറ്റിന്റെ പുതിയ ഇംഗ്ലീഷ് ചാനലും അര്‍ണാബിന്റെ പുതിയ ചുമതലയും ഏഷ്യനെറ്റിന് ദേശിയ തലനത്തില്‍ ഒന്നാമതാകുന്നതിനുള്ള വഴികള്‍ എളുപ്പമാകുമെന്ന കണക്ക് കൂട്ടലാണ് ഏഷ്യനെറ്റിനുള്ളത്.
ദേശിയ രാഷ്ട്രീയത്തില്‍ ബിജെപി പ്രതിരോധത്തിലാകുന്നിടത്ത് ശക്തമായ വാദങ്ങളുയര്‍ത്തി ബിജെപിയെ സംരക്ഷിക്കുന്ന അര്‍ണാബ് സംഘപരിവാരത്തിന്റെ പ്രിയപ്പെട്ടവരുടെ പട്ടികയിലാണ്. അത് കൊണ്ട് തന്നെ രാജിവ് ചന്ദ്രശേഖരനൊപ്പമുള്ള പുതിയ നീക്കത്തിന് ബിജെപി കേന്ദ്രനേൃത്വതവും ശക്തമായ പിന്തുണ നല്‍കും.
2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപീകരിച്ച ബംഗളൂരു ആസ്ഥാനമായ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയുടെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള അദ്ദേഹത്തിന്റെ ചാനലുകല്‍ ഇപ്പോഴുള്ളത്. കന്നഡ വാര്‍ത്താചാനലായ സുവര്‍ണ ന്യൂസ്, ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസബിള്‍, കന്നഡയില്‍ പ്രസിദ്ധീകരിക്കുന്ന കന്നഡ പ്രഭ എന്നിവയും ഇതിനു കീഴിലാണുള്ളത്. ഈ ഗ്രൂപ്പിന് കീഴില്‍ പുതി ഇംഗ്ലീഷ് ചാനലാണ് ലക്ഷ്യമിടുന്നത്. കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖര്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കാസര്‍ഗോഡ് മത്സരിക്കുമെന്നാണ് സൂചന.
എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനായ രാജീവിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുണ്ട്. അമിത് ഷായുമായുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് അര്‍ണാബിനെ ടൈംസ് നൗവില്‍ നിന്ന് രാജീവ് അടര്‍ത്തിയെടുത്തത്. ബിജെപി ആശയങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്ന പുതിയൊരു ചാനലെന്ന ആശയത്തിന് പ്രധാനമന്ത്രി മോദിയുടേയും പിന്തുണയുണ്ട്. അര്‍ണാബിനെ ഒപ്പം നിര്‍ത്തി മോദിയെ കൂടുതല്‍ സംതൃപ്തനാക്കി കേന്ദ്രമന്ത്രി പദവിയാണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിടുന്നത്. ഇതിന് അമിത് ഷായുടെ പിന്തുണയുമുണ്ട്.
നേരത്തെ തന്റെ മാധ്യമസ്ഥാപനങ്ങളില്‍ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ സംഘപരിവാര പാരമ്പര്യം ഉറപ്പാക്കുന്ന വിധത്തിലുള്ള നിര്‍ദ്ദേശം രാജീവ് ചന്ദ്രശേഖര്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയശാസ്ത്രത്തോട് യോജിച്ചുപോവുന്നവരാവണം ജീവനക്കാര്‍, അവര്‍ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരാവണം, ദേശീയതയിലും നിലവിലെ ഭരണത്തിലും താല്‍പര്യമുള്ളവരായിരിക്കണം തുടങ്ങിയവയാണ് പുതിയ ജീവനക്കാര്‍ക്കുള്ള യോഗ്യതയായി രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് അര്‍ണബ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടിവി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമായിരുന്നു അര്‍ണബ്. നഷ്ടത്തിലായിരുന്ന ടൈംസ് നൗ അര്‍ണബ് ഗോസ്വാമിയുടെ വരവോടെയാണ് ഒന്നാം നമ്പര്‍ ചാനലായി വളര്‍ന്നത്. വിവാദ പരാമര്‍ശങ്ങളിലൂടെയും ഏകപക്ഷീയ നിലപാടുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. തീവ്ര ദേശീയതയും ബിജെപി അനുകൂല നിലപാടുകളും പലപ്പോഴും അര്‍ണബിനെ വിവാദത്തിലാക്കിയിട്ടുണ്ട്. ദാദ്രി സംഭവത്തിലും ജെ.എന്‍.യു വിവാദത്തിലും അര്‍ണബ് സംഘപരിവാര്‍ നിലപാടുകള്‍ക്കൊപ്പമാണ് നിലകൊണ്ടത്.
അതേസമയം അടുത്ത കാലത്ത് ടൈംസ് നൗ ചാനലിന്റെ റേറ്റിങ് ഇടിഞ്ഞതും രാജിയിലേക്ക് നയിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അര്‍ണബിനൊപ്പം ചില ടൈംസ് നൗ ജീവനക്കാരും രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെല്ലാം ചേര്‍ന്ന് യുപി തെരഞ്ഞെടുപ്പിന് മുമ്പ് പുതിയൊരു ചാനലാണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിടുന്നത്. ബിജെപി അനുകൂല തരംഗം യുപിയിലുണ്ടാക്കുകയാണ് ലക്ഷ്യം. യുപി തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ഉറപ്പാണ്. തനിക്ക് ഇതില്‍ കേന്ദ്രമന്ത്രിസഭാ അംഗത്വമുറപ്പിക്കാന്‍ പുതിയ ചാനല്‍ പിറവിയിലൂടെ കഴിയുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിലയിരുത്തല്‍.
കൊല്‍ക്കത്തയിലെ ‘ദി ടെലിഗ്രാഫി’ല്‍ ചേര്‍ന്നുകൊണ്ടാണ് അര്‍ണാബ് തന്റെ മാദ്ധ്യമപ്രവര്‍ത്തനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പിന്നീട് 1995ല്‍ എന്‍ഡിടിവിയില്‍ ചേര്‍ന്നു. 2006ലാണ് അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ ചേര്‍ന്നത്. ന്യൂസ് അവര്‍ ഡിബേറ്റിന്റെ അവതാരകനായതോടെ ചാനലിന്റെ മുഖം തന്നെ അര്‍ണാബ് ഗോസ്വാമിയായി. അതി ദേശീയവാദി എന്ന ലേബലിലാണ് അടുത്തിടെ മുതല്‍ അര്‍ണാബ് ഗോസ്വാമി പ്രസിദ്ധിയാര്‍ജിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ തന്റെ നിലപാടിനെതിരെ ഉറക്കെ സംസാരിക്കുന്നവരെ ഇറക്കി വിടാനും മടി കാണിക്കാത്തയാളായിരുന്നു അര്‍ണാബ്.
ന്യൂസ് അവര്‍ ഡിബേറ്റില്‍ പങ്കെടുക്കുന്നവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള അര്‍ണാബിന്റെ അവതരണം തന്നെയാണ് ഏറ്റവും റേറ്റിങ് ഉള്ള പ്രൈം ടൈം പരിപാടിയായി ന്യൂസ് അവര്‍ ഡിബേറ്റിനെ മാറ്റിയത്.