രാജീവ് ഗാന്ധി വധക്കേസ് : പ്രതി നളിനി പരോളില്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. ഒരു ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമുതല്‍ ബുധനാഴ്ച വൈകുന്നേരം നാലുമണി വരെയാണ് പരോള്‍ സമയം. മൂന്നു ദിവസത്തെ പരോള്‍ നല്‍കണമെന്നു നളിനി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കഴിഞ്ഞ മാസമാണ് നളിനിയുടെ അച്ഛന്‍ മരണപ്പെട്ടത്. അച്ഛന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനും കോടതി ഒരുദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. നളിനി ഇപ്പോള്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ ജയിലിലാണ്.

രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകന്‍, ഭാര്യ നളിനി, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും വിധിച്ചു. എന്നാല്‍ നളിനിയുടെ ഇളവിനുള്ള അപേക്ഷകള്‍ക്കൊടുവില്‍ ശിക്ഷ ജീവപര്യന്തമായി കുറക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top