തിരുവനന്തപുരം: സിപഎം എംഎല്‍എ യുടെ വീട് കയ്യേറ്റ ഭൂമിയില്ലെന്ന് നിയമസഭയില്‍ റവന്യൂമന്ത്രി. ദേവികളും എംഎല്‍എയായ രാജേന്ദ്രന് മൂന്നാറില്‍ കൈയേറ്റ ഭൂമിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പരസ്യം നിലപാട് എടുത്തിരുന്നു. ഇതിനെയാണ് നിയമസഭയില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തള്ളുന്നത്. പിസി ജോര്‍ജിന്റെ ചോദ്യത്തിനാണ് നിയമസഭയില്‍ രേഖാമൂലം മന്ത്രി മറുപടി നല്‍കുന്നത്.
മൂന്നാറില്‍ ഒരു എംഎല്‍എയുടെ വീട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നതായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം. എംഎല്‍എയുടെ പേര് ഒരിടത്തും ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല. എന്നാല്‍ മറുപടിയില്‍ കൃത്യമായി തന്നെ രാജേന്ദ്രന്റെ പേര് റവന്യൂമന്ത്രി പറയുന്നുവെന്നതാണ് വസ്തുത. മൂന്നാറിലെ വ്യാജ പട്ടയങ്ങളെ കുറിച്ച് അന്വേഷിച്ച എഡിജിപി ക്രൈംബ്രാഞ്ചാണ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമിയിലെ പട്ടയം വ്യാജമായി കണ്ടെത്തിയതെന്ന് മന്ത്രി വിശദീകരിച്ചിരിക്കുന്നു ആയത് പ്രകാരം തെറ്റായ രേഖപ്പെടുത്തിയ പട്ടയ നമ്പര്‍ തിരുത്തി കിട്ടണമെന്ന അപേക്ഷ 2001ല്‍ ഇടുക്കി ജില്ലാ കളക്ടര്‍ തള്ളിയെന്നും വ്യക്തമാക്കുന്നു. ഇതിന്‍ മേല്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലും തള്ളി. ഇതെല്ലാം അപേക്ഷാ നമ്പറും തീയതിയും നല്‍കിയാണ് റവന്യൂമന്ത്രി വിശദീകരിക്കുന്നത്
മൂന്നാറിലെ വ്യാജ പട്ടയങ്ങളില്‍ റവന്യൂ, വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകള്‍ മുഖേന അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയവ റദ്ദ് ചെയ്‌തെന്നും മന്ത്രി രേഖാമൂലം മറുപടി നല്‍കുന്നു. വന്‍കിട തോട്ടങ്ങളിലെ കയ്യേറ്റം കണ്ടെത്താന്‍ റവന്യൂപൊലീസ്‌സര്‍വ്വേ സംയുക്ത ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും റവന്യൂമന്ത്രി വിശദീകരിക്കുന്നു. രാജേന്ദ്രന്റെ വീടിന് പട്ടയമുണ്ടെന്ന മുഖ്യമന്ത്രിയുടെയും കൂടി അവകാശ വാദങ്ങളാണ് പൊളിയുന്നത്. 2000ല്‍ തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എ.കെ മണി ലാന്‍ഡ് ആസൈന്മെന്റ് കമ്മിറ്റി ചെയര്‍മാനായിരുന്ന കാലയളവിലാണ് തനിക്ക് പട്ടയം ലഭിച്ചതെന്നായിരുന്നു വിശദീകരണവും. എന്നാല്‍ രാജേന്ദ്രന്‍ പറഞ്ഞ വര്‍ഷത്തില്‍ ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്ന് നേരത്തെ പുറത്തു വന്ന രേഖകളും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം.
മൂന്ന് തഹസില്‍ദാര്‍മാര്‍ വഴിയാണ് തന്റെ പട്ടയം വിവിധ കാലയളവിലായി സ്വന്തമായി കിട്ടിയതെന്നും ഇതിന് ചെല്ലാന്‍ അടച്ച രസീതുള്‍പ്പെടെയുള്ളവ സമര്‍പ്പിച്ചതാണെന്നും രാജേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്ന കാര്യം. അത് കൈയേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തെയുള്ളതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ദേവികുളം എംഎല്‍എയായ എസ്. രാജേന്ദ്രന്റേത് വ്യാജപട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുള്‍പ്പെടുന്ന സ്ഥലത്താണ് അദ്ദേഹം വീട് നിര്‍മ്മിച്ചതെന്നുമാണ് ആരോപണം. എന്നാല്‍ എട്ടുസെന്റ് ഭൂമി തനിക്കുണ്ടെന്നും അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രന്‍ വിശദമാക്കുന്നത്. മൂന്നാര്‍ ടൗണിലെ ഇക്കാനഗര്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് രാജേന്ദ്രന്റെ വീട്.
വൈദ്യുതി ബോര്‍ഡിന്റെയും പൊതുമരാമത്ത് വൈകുപ്പിന്റെയും ഈ സ്ഥലത്ത് പത്തേക്കര്‍ ഭൂമി രാജേന്ദ്രന്‍ കയ്യേറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ വില്ലേജിലെ സര്‍വെനമ്പര്‍ 629 പ്രകാരം എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം പൊതുമരാമത്ത് പുറമ്പോക്കിലാണെന്നും ഇവിടെ ആര്‍ക്കും പട്ടയം നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉല്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും ലാന്‍ഡ് റവന്യു കമ്മിഷണര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നതാണ് വസ്തുത. രാജേന്ദ്രന്‍ കൈവശം വച്ചിരിക്കുന്നത് കെഎസ്ഇബിയുടെ ഭൂമിയാണെന്നാണ് 2015 ജനുവരിയില്‍ അന്നത്തെ ലാന്‍ഡ് റവന്യു കമ്മിഷണര്‍ എം.സി. മോഹന്‍ദാസ് റവന്യു മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.