ചെന്നിത്തല ഓടി ഒളിക്കുന്നുവോ ?പോലീസ്‌ അക്കാദമിയില്‍ ബീഫ്‌;രാജേഷിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം:പലക്കാട് എം.പി.യും സി.പി.എം നേതാവുമായ എം .ബി.രാജേഷിന്റെ ആരോപണത്തില്‍ നിന്നും ആഭ്യന്തരമന്ത്രി ഓടി ഒളിക്കുകയാണോ ?രാജേഷിന്റെ ആരോപണത്തേക്കുറിച്ച് അന്യോഷണം നടത്താതെ വെറും പ്രസ്താവനയുമായി ആഭ്യന്തരമന്ത്രി രംഗത്റ്റു വന്നത് ദുരൂഹത് വളര്‍ത്തുന്നുനു എന്നും ആരോപണം ഉയര്‍ന്നു. പോലീസ്‌ അക്കാദമിയില്‍ ബീഫ്‌ വിളമ്പാത്തതുമായി ബന്ധപ്പെട്ട എം.ബി രാജേഷ്‌ എം.പിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പ്രസ്ഥാവന ഇറക്കുകയായിരുന്നു. അക്കാദമിയില്‍ എന്ത്‌ ഭക്ഷണം വിളമ്പണമെന്ന്‌ തീരുമാനിക്കേണ്ടത്‌ മന്ത്രിയോ ആഭ്യന്തര വകുപ്പോ അല്ലെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു. തൃശൂര്‍ പോലീസ്‌ അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ്‌ നിരോധനമാണെന്ന ആരോപണവുമായി എം.ബി രാജേഷ്‌ എം.പി രംഗത്തെത്തിയിരുന്നു. രേഖകള്‍ പരിശോധിച്ചാല്‍ ഒന്നര വര്‍ഷത്തോളമായി അക്കാദമിയിലേക്ക്‌ ബീഫ്‌ മേടിച്ചിട്ടില്ലെന്ന്‌ വ്യക്‌തമാകുമെന്നും ബി.ജെ.പിക്ക്‌ മുന്നില്‍ കോണ്‍ഗ്രസ്‌ അടിയറവ്‌ വച്ചതിന്‌ തെളിവാണ്‌ ഇതെന്നും വ്യക്‌തമാക്കിയാണ്‌ രാജേഷ്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്‌.
രാജേഷിന്റെ ഫേയ്​സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആര്‍.എസ്സ്.എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്‌ സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. എറണാകുളത്തെ മീറ്റ്‌ പ്രോടക്റ്റ്സ് ഓഫ് ഇന്ത്യക്ക് നേരെയുണ്ടായ ഭീഷണിയെ പോലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. ആര്‍.എസ്സ്.എസ്സ്. നിലപാട് പോലീസിലും അടിച്ചേല്‍പ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണ്. ഈ നിലപാട് തിരുത്താനും വിലക്ക് പിന്‍വലിക്കാനും ഉടന്‍ തയ്യാറാകണം

Top