ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന് സിനിമാ ചിത്രീകരണത്തിനിടെ വീണു പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ലെന്നാണ് സൂചന. സൂപ്പര്‍ ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. 2.0 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ശങ്കറാണ്.
കേളമ്പാക്കം ഈസ്റ്റ് കോസ്റ്റ് റോഡില്‍ സിനിമയുടെ ഒരു ഭാഗം ചിത്രീകരിക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രജനീകാന്തിന്റെ വലതുകാലിനാണ് പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. 65-കാരനായ താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക