രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് പരോള്‍; പുറത്തിറങ്ങുന്നത് 26 വര്‍ഷത്തിന് ശേഷം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനു തമിഴ്നാട് സർക്കാർ ഒരു മാസം പരോൾ അനുവദിച്ചു. ജയിലിൽ 26 വർഷം പൂർത്തിയായതിനു ശേഷമാണ് പരോൾ. തമിഴ്‌നാട് സര്‍ക്കാരാണ് തീരുമാനം എടുത്തത്. ഒരു മാസത്തേക്കാണ് പേരറിവാളന് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ അമ്മ അര്‍പുതാമ്മാളിന്റെ അപേക്ഷയിലാണ് പരോള്‍ അനുവദിച്ചത്. അച്ഛന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി അമ്മ പരോളിന് അപേക്ഷ നല്‍കിയത്. 26 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നളിനി ഒഴികെ മറ്റാരും 26 വര്‍ഷമായി പുറംലോകം കണ്ടിട്ടില്ല. രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായ പേരറിവാളന്‍ 1991 മുതല്‍ ജയിലിലാണ്. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. തുടര്‍ന്ന് രാജീവ് വധക്കേസിലെ പ്രതികള്‍ക്ക് ജയില്‍മോചനം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. എല്‍ടിടിക്കാര്‍ക്ക് ബാറ്ററി വാങ്ങി നല്‍കിയെന്ന കുറ്റമാണ് പേരറിവാളന്റെ പേരില്‍ ചുമത്തപ്പെട്ടത്.

1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ എല്‍ടിടി തീവ്രവാദികള്‍ വധിച്ചത്. തനു എന്ന എല്‍ടിടി തീവ്രവാദി മനുഷ്യ ചാവേറായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിക്കുകയായിരുന്നു. മറ്റ് പതിനാലോളം പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 26 പേര്‍ക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ 1999ല്‍ പേരറിവാളന്‍ അടക്കം നാല് പേര്‍ക്ക് മാത്രമായി സുപ്രീം കോടതി വധശിക്ഷ ചുരുക്കി. ഈ നാല് പേരുടെ വധശിക്ഷ പിന്നീട് സുപ്രീം കോടതി റദ്ദാക്കി. ഇരുപത് വര്‍ഷത്തിലധികം ജയില്‍ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top