ഹോട്ട്സ്റ്റാര്‍ രാജശ്രീ വേഷമിടുന്നു സെസ്കി ദുര്‍ഗയില്‍ പ്രധാന വിഷയം ലൈംഗീകത. ‘ഒരാള്‍ പൊക്കം’ എന്ന ചിത്രത്തിന് ശേഷം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സെക്സി ദുര്‍ഗ. കേരളത്തിലെ നിലവിലെ സാമൂഹ്യസാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ചിത്രമെന്ന് സംവിധായകന് പറയുന്നു.
ലൈംഗികത അടക്കമുള്ള വിഷയങ്ങളില്‍ മലയാളി മനസുകളെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ചിത്രംകൂടിയായിരിക്കും സെക്സി ദുര്‍ഗ. ഒരു സാമൂഹിക ആക്ഷേപഹാസ്യംകൂടിയാണ് ചിത്രം.ചിത്രത്തിന്റെ തിരക്കഥ തനിക്ക് ഏറെ ഇഷ്ടമായെന്നും അതുകൊണ്ടാണ് സെക്സി ദുര്‍ഗയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും രാജശ്രീ ദേശ്പാണ്ഡെ പറയുന്നു. സ്ത്രീക്ക് ഏറെ പ്രധാന്യം നല്കുന്ന ചിത്രമാണ് ഇത്.
ബംഗാളില്‍ നിന്നും കേരളത്തിലെത്തുന്ന ദുര്‍ഗയെന്ന യുവതിയായാണ് ചിത്രത്തില്‍ വേഷമിടുന്നത്. ആംഗ്രി ഇന്ത്യന്‍ ഗോഡസസ്, ഹരം എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ദുര്‍ഗ.
എന്തുകൊണ്ട് ഈ കഥാപാത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് സ്ത്രീക്ക് അവളുടെ ഉള്ളില്‍ ഏറെ കഴിവുണ്ടെന്നും ഈ കഥാപാത്രത്തെ കുറിച്ച് സനല്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ ഏറെ ഇഷ്ടമായെന്നും ദുര്‍ഗ പറയുന്നു. സൂപ്പര്‍ ഹീറോകളുടെ കഥകള്‍ മാത്രമാവരുത് സിനിമകള്‍, സാധാരണക്കാരികളാകുന്ന സ്ത്രീകള്‍ക്കും ശക്തമായ കഥകള്‍ സമൂഹത്തോട് പറയാനുണ്ടാകും. അത്തരം കഥകളും സിനിമയാകണം രാജശ്രീ പറയുന്നു.
ദുര്‍ഗ എന്ന ടൈറ്റില്‍ വിവാദം ഉണ്ടാക്കില്ലേ എന്ന ചോദ്യത്തിന് ദുര്‍ഗ എന്നാല്‍ രൗദ്രഭാവം ഉള്ളസ്ത്രീയാണെന്ന ധാരണയാണ് പൊതുവെയുള്ളത്, ആ പേരിനൊപ്പം സെക്സി എന്ന് ചേര്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് വിവാദം ഉണ്ടാകുമെന്ന് പറയുന്നതെന്നും രാജശ്രീ ചോദിക്കുന്നു.
സെക്സിനെസ് എന്നുപറയുന്നത് ഒരു സ്ത്രീയുടെ മനോഹരമായ വശമാണ്. അതില്‍ നിന്നും അകന്നുനില്ക്കാന് സ്ത്രീകള്‍ ശ്രമിക്കുന്നത് എന്തിനാണ്, ചിത്രത്തിന് ഇത്തരമൊരു ടൈറ്റില്‍ നല്കാന് തീരുമാനിച്ചതില്‍ സനലിനോട് നന്ദി പറയുകയാണെന്നും രാജശ്രീ ദേശ്പാണ്ഡെ പറയുന്നു.ഒരു യഥാര്‍ത്ഥ കഥയുടെ അടിസ്ഥാനത്തിലാണ് സിനിമ ഒരുങ്ങുന്നത്. പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സംവിധായകന് തന്റെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു.