പൃഥ്വിരാജിന്റെ നായികയാകണം: ആൽബത്തിലെ നായിക തുറന്നു പറയുന്നു

സിനിമാ ഡെസ്‌ക്

ചെന്നൈ: എനിക്ക് പൃഥ്വിരാജിനൊപ്പം ഐറ്റം ഡാൻസ് ചെയ്യണം..! സ്വന്തം കയ്യിലെ പണം മുടക്കി വിവാദ ആൽബം നിർമിച്ച മിനി റിച്ചാർഡ് എന്ന അമേരിക്കൻ മലയാളിയാണ് ഇപ്പോൾ തന്റെ മനസിലുണ്ടായിരുന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാർഡിനെ ആളുകൾ അറിയുന്നത് മഴയിൽ എന്ന ആൽബത്തിലൂടെയാണ്. ട്രോളർമാർ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബിൽ ആൽബം ഹിറ്റാകുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനു ആളുകളാണ് ആൽബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോൾ അമേരിക്കയിലാണ് താമസം. സിനിമയിൽ കൂടുതൽ സജീവമാകാനൊരുങ്ങുന്ന മിനിയുടെ ചെറിയ ആഗ്രഹങ്ങളിലൊന്ന് പൃഥ്വിരാജിന്റെ നായികയാകുകയാണ്.
പൃഥ്വിരാജിന്റെ നായികയായി ഒരു സിനിമയിൽ അഭിനയിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് നടി പറയുന്നു. തന്റെ ഫിഗറും അഭിനയമികവും പൃഥ്വിക്കൊപ്പം നായികവേഷത്തിലെത്തുന്നതിന് തടസമാകില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അവർ പറയുന്നു. പൃഥ്വിരാജിനൊപ്പം ഐറ്റം ഡാൻസ് കളിക്കണമെന്ന് കുറച്ചുവർഷങ്ങൾക്കു മുമ്പ് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് അന്ന് വലിയ വാർത്തയുമായിരുന്നു. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യൽമീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. ഒന്നരലക്ഷത്തോളം പേർ മിനിയെ ഫേസ്ബുക്കിൽ പിന്തുടരുന്നുണ്ട്. ചൂടൻ ഫോട്ടോകൾ പങ്കുവച്ചാണ് അവർ സോഷ്യൽമീഡിയയിൽ ആളെക്കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങൾ ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top