മല്യയെ രാജ്യസഭയിൽ നിന്നും പുറത്താക്കാൻ ശുപാർശ

ന്യൂഡൽഹി: മദ്യവ്യവസായി വിജയ് മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി. മല്യയുടെ മറുപടി കേട്ട ശേഷം അടുത്ത മാസം മൂന്നിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

മറുപടി നല്‍കാന്‍ മല്യയ്ക്ക് ഒരാഴ്ചത്തെ സമയം അനുവദിക്കാനും എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയവും മല്യുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. മുബൈ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സാമ്പത്തിക തട്ടിപ്പു കേസ് നടന്നുകൊണ്ടിരിക്കേയാണ് മാര്‍ച്ച് മാസത്തില്‍ മല്യ ലണ്ടനിലേക്കു മുങ്ങിയത്. പിന്നീട് പലതവണ ഹാജരാവാന്‍ വേണ്ടി നോട്ടീസ് അയച്ചെങ്കിലും മല്യ അതിനു തയാറായിരുന്നില്ല. 2010ലാണ് വിജയ് മല്ല്യ രാജ്യസഭാംഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്.
Top