ന്യൂഡല്‍ഹി:സീതാറാം യെച്ചൂരിയുടെ രാജ്യസഭ കാലാവധി പൂര്‍ത്തിയാകുന്നു പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പത്തു രാജ്യസഭാ സീറ്റുകളിലേക്ക് ഓഗസ്റ്റ് എട്ടിനു തെരഞ്ഞെടുപ്പു നടക്കും. ബംഗാളില്‍ ആറും ഗുജറാത്തില്‍ മൂന്നും മധ്യപ്രദേശില്‍ ഒന്നും സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടക്കുക. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൂഒറ്റാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തുടങ്ങിയവരാണു രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാകുന്ന പ്രമുഖര്‍. കേന്ദ്രമന്ത്രി അനില്‍ ദവേയുടെ നിര്യാണത്തെത്തുടര്‍ന്നാണു മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്.