എം.​പി.​വീ​രേ​ന്ദ്ര​കു​മാര്‍ രാജ്യസഭയിലേക്ക്; ല​ഭി​ച്ച​ത് 89 വോ​ട്ടു​ക​ൾ.ബംഗാളില്‍ തൃണമുല്‍ വിജയം; രാജീവ് ചന്ദ്രശേഖറും വിജയിച്ചവരിൽ

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എം.പി.വീരേന്ദ്രകുമാറിനു വിജയം. 89 വോട്ടുകളാണ് എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ജെഡിയു (ശരത് യാദവ് വിഭാഗം) സ്ഥാനാർഥി വീരേന്ദ്രകുമാറിനു ലഭിച്ചത്. എൽഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാർഥി ബാബുപ്രസാദിന് 40 വോട്ടുകൾ മാത്രമാണു ലഭിച്ചത്.

യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്- എം വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബിജെപിയുടെ ഒ. രാജഗോപാലും സ്വതന്ത്ര അംഗം പി.സി. ജോർജും സഭയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് 33 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് വി. മുരളീധരനും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ബാക്കി 25 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളിലെ നാല് സീറ്റുകളില്‍ തൃണമുല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. നദിമുല്‍ ഹഖ്, സുഭാഷിഷ് ചക്രബര്‍ത്തി, അബിര്‍ ബിശ്വാസ്, ശന്തനു സെന്‍ എന്നിവരാണ് ബംഗാളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തൃണമുല്‍ സ്ഥാനാര്‍ത്ഥികള്‍. മനു അഭിഷേക് സിംഗ്‌വി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. തെലങ്കാനയിലെ മൂന്ന് സീറ്റുകളും ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചു. ജോഗിനപള്ളി സന്തോഷ്, ബദുഗുള ലിംഗയ്യ യാദവ്, ബന്ദ പ്രകാശ് മുഡിരാജ് എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്ന് ടി.ഡി.പി നേതാവ് സി.എം രമേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഡിലെ ഏക സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സരോജ് പാണ്ഡെ വിജയിച്ചു.

യു.പിയിലും കര്‍ണാടകയിലും വോട്ടെണ്ണല്‍ വൈകിയാണ് ആരംഭിച്ചത്. യു.പിയില്‍ രണ്ട് മണിക്കൂറോളം വോട്ടെണ്ണല്‍ വൈകി. ബാലറ്റ് പേപ്പറിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ വൈകിയത്. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടേയും ബി.എസ്.പിയുടേയും ഓരോ എം.എല്‍.എമാര്‍ വീതം കൂറുമാറി. കര്‍ണാടകയില്‍ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു.

Top