കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് അന്തരിച്ചു

ബംഗളൂരു :കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് സിദ്ധരാമയ്യ(39) ബെല്‍ജിയത്തില്‍ നിര്യാതനായി. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പില്‍ വിനോദയാത്രക്കിടെ കഠിനമായ വയറുവേദന അനുഭവപ്പെട്ട രാജേഷിനെ ബ്രസല്‍സിലെ മള്‍ട്ടിസ്പെഷ്യാഷിറ്റി ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ പാന്‍ക്രിയാസിന് ഗുരുതരമായ അസുഖം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ച രാകേഷ് ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍വ്വതിയാണ് അമ്മ, യതീന്ദ്രയാണ് സഹോദരന്‍.

Top