ലഖിംപുര്‍: ‘രണ്ടാം കിം ജോങ് ഉന്നി’നെ വേണോയെന്നു വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ടിക്കായത്ത്, ബി.ജെ.പിയെ വിമര്‍ശിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരിയെ പരാമര്‍ശിച്ചത്.
ജനങ്ങളെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും വേണോ അതേ ഉത്തരകൊറിയയ്ക്കു സമാനമായ ഒരു രണ്ടാം കിം ജോങ് ഉന്നിനെ വേണോയെന്നു വോട്ടര്‍മാര്‍ തീരുമാനിക്കണം. ഒരു സംസ്ഥാനത്തും നമ്മള്‍ ഏകാധിപത്യഭരണം ആഗ്രഹിക്കുന്നില്ലെന്നും ടിക്കായത്ത് പറഞ്ഞു.
മുസാഫര്‍ നഗറില്‍ ബി.ജെ.പി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രചാരണമാണു നടത്തുന്നതെന്നു ടിക്കായത്ത് നേരത്തെ വിമര്‍ശിച്ചിരുന്നു. പശ്ചിമ യു.പി. വികസനത്തെക്കുറിച്ചു സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. ഹിന്ദു, മുസ്ലിം, ജിന്ന, മതം എന്നൊക്കെ പറയുന്നവര്‍ക്കു വോട്ട് ലഭിക്കില്ല. ഹിന്ദു-മുസ്ലിം മത്സരത്തിനുള്ള സ്റ്റേഡിയമല്ലാ മുസാഫര്‍ നഗറെന്ന് ടിക്കായത്ത് ട്വീറ്റ് ചെയ്തു.