ബോളിവുഡ് താരം രാഖി സാവന്ത് വിവാഹത്തിനൊരുങ്ങുന്നു. ഇന്‍റർനെറ്റ് സെൻസേഷൻ സ്റ്റാറായ ദീപക് കലാൽ ആണ് 40 വയസുകാരിയായ താരത്തിന്‍റെ വരൻ. രാഖിയാണ് ഇതിനെ കുറിച്ച് അറിയിച്ചത്. 2018 ഡിസംബർ 31ന് പുതുവർഷ പിറവിയുടെ ആഘോഷങ്ങൾക്കിടെ ലോസ് ഏഞ്ചൽസിൽ വച്ച് തങ്ങൾ വിവാഹിതരാകുമെന്ന് രാഖി അഭിമുഖത്തിൽ അറിയിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കാര്യങ്ങൾ സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കുമെന്നും താരം അറിയിച്ചു.
Tags: rakhi sawanth wedding