ന്യൂഡല്‍ഹി: സംഘപപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ സൗദി രാജകുമാരന്റെ കാശമീരിനെ കുറിച്ചുളള അഭിപ്രായമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മറ്റൊരാള്‍ പറഞ്ഞ അഭിപ്രായമാണ് സൗദി രാജകുമാരന്റെ പേരില്‍ പ്രചരിപ്പിച്ചതെന്നണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും എന്നും ഒന്നാമതാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍.
കാശ്മീര്‍ ഹിന്ദു ഭൂമിയാണെന്ന് പറയുന്ന സൗദി രാജകുമാരന്‍ എന്ന പേരില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളാണ് വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കാശ്മീരിനെ കുറിച്ച് ബിന്‍ സല്‍മാന്‍ പറയുന്ന വാക്കുകള്‍ എന്ന പേരില്‍ സംഘപരിവാര്‍ പേജുകളില്‍ ഒരു വീഡിയോ പ്രചരിച്ചത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ പാക്കിസ്ഥാനെ എതിര്‍ത്തും കാശ്മീരിനെ പിന്തുണച്ചുമാണ് സംസാരിക്കുന്നത്.
വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ- താന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ല. അതുകൊണ്ട് തന്നെ കാശ്മീരിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വളരെ വ്യക്തമാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് പിന്നീടാണ് എത്തിയത്.70 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാക്കിസ്ഥാന്‍ സ്വതന്ത്രമായത്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന് ഒരു അര്‍ത്ഥത്തിലും കാശ്മീരിന് മേല്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. കാശ്മീര്‍ ഒരു ഹിന്ദുഭൂമിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്.ഇന്ത്യയില്‍ ഉള്ളത് കൊണ്ടല്ല താന്‍ ഇത് പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ അഭിപ്രായം ഇതാണ്. മോദിയോ മറ്റാരെങ്കിലുമോ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടല്ല താന്‍ ഇത് പറയുന്നതെന്നും വീഡിയോയില്‍ ഉള്ള ആള്‍ പറയുന്നുണ്ട്.
പ്രൗഡ് ടുബി ഇന്ത്യ എന്ന പേജിലൂടെയാണ് വീഡിയോ പ്രചരിച്ചത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. സൗദി കിരീടാവകാശിയുടെ വാക്കുകള്‍ കേള്‍ക്കു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്.എന്നാല്‍ വീഡിയോയില്‍ ഉള്ളത് സൗദി രാജകുമാരന്‍ ആയിരുന്നില്ല. ഇറാനിയന്‍ പൗരനായ മുസ്ലീം ഇമാം താഹിദിയുടെ വാക്കുകളായിരുന്നു ഇത്. ദില്ലിയില്‍ ആര്‍ത് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.പരിപാടിക്കിടയില്‍ കാശ്മീരിലെ വിഘടന വാദത്തിനിടയില്‍ നിന്ന് എങ്ങനെയാണ് യഥാര്‍ത്ഥ ഇസ്ലാമിനെ സംരക്ഷിക്കാം എന്ന സദസിലെ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താവ്ഹിദി. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ സൗദി കിരീടവാകാശിയുടെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിച്ചത്.